നിങ്ങൾ പൊളിയാണ് സാർ ; ഭിന്നശേഷിക്കാരന്റ ബാങ്ക് വായ്പ്പ തുക മുഴുവൻ സുരേഷ് ഗോപി അടച്ചു തീർത്തു

സിനിമയിൽ മാത്രമല്ല ജീവിതത്തിലും താൻ ഹീറോയാണ് എന്ന് പല തവണ തെളിയിച്ചിട്ട് ഉള്ള നടനാണ് സുരേഷ് ഗോപി, രാഷ്ട്രീയം നോക്കാതെ എല്ലാത്തരം ജനങ്ങളെയും ഒരേപോലെ കാണുന്ന കാണുന്ന വ്യക്തിത്വത്തിന് ഉടമ കൂടിയാണ് സുരേഷ് ഗോപി, കോടീശ്വരൻ എന്ന പരിപാടിയിൽ കൂടി കൂടുതൽ ജന നന്മകളും ഇദ്ദേഹം ചെയ്തത് മുൻപും വാർത്തയായിട്ടുണ്ട്.

ഇ തവണ സുരേഷ് ഗോപിയുടെ സഹായ ഹസ്തം കിട്ടിയത് പുല്ലുറ്റ് സ്വദേശിയായ ഭിന്നശേഷിയുള്ള യുവാവിനാണ്. അനീഷ് എന്ന യുവാവിന്റെ ഒരു ലക്ഷത്തി അമ്പതിനായിരം രൂപയും പലിശയുമാണ് സുരേഷ് ഗോപി അടച്ചു തീർത്തത്. ഭിന്നശേഷിക്കാരനായ യുവാവ് കമ്പ്യൂട്ടർ സ്ഥാപനം തുടങ്ങാൻ വേണ്ടി എടുത്ത വായ്പ്പയാണ് സുരേഷ് ഗോപി അടച്ചു തീർത്തത്. അനീഷിന്റെ ഫേസ്ബുക് പോസ്റ്റ്‌ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സുരേഷ് ഗോപി സഹായവുമായി മുന്നോട് വന്നത്. ഈ പ്രവർത്തിയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയും രംഗത്തെത്തി.