മമ്മുട്ടി അഭിനയിച്ചിട്ടും ശ്രദ്ധ നേടിയത് അശോകൻ ; പോസ്റ്ററിൽ നിന്ന് പോലും മമ്മുട്ടിയെ ഒഴിവാക്കിയ സിനിമ

മലയാളത്തിൽ ഒരുപാട് ഹിറ്റ്‌ പടങ്ങൾ സമ്മാനിച്ചു ആരാധകരുടെ മനസ്സിൽ ഇടം പിടിച്ച താര രാജാവാണ് മമ്മൂട്ടി. ആക്ഷൻ പടങ്ങൾ മാത്രമല്ല കണ്ണീർ പടങ്ങളും തനിക്ക് വഴങ്ങുമെന്ന് വർഷങ്ങൾക്ക് മുൻപേ തെളിയിച്ച താരം. മമ്മൂട്ടി അടൂർ ഗോപാല കൃഷ്ണൻ കൂട്ടുകെട്ടിൽ പിറന്ന അനന്തരം എന്ന സിനിമ ഏറെ പ്രക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഒരുപാട് അവാർഡുകൾ നേടി കിട്ടിയിട്ടുള്ള അടൂരിന്റെ സിനിമകൾ എന്നും സാമ്പത്തിക ലക്ഷ്യം മുന്നിൽ കാണാതെ കഥാ മൂല്യമുള്ള സിനിമകൾക്കാണ് ശ്രദ്ധ കൊടുത്തിരുന്നത്. അത്തരത്തിൽ ഉള്ള ഒരു ചിത്രമാണ് അനന്തരം. 1987 ൽ ഇറങ്ങിയ ചിത്രത്തിൽ മമ്മൂട്ടിയാണ് നായകൻ എങ്കിലും അശോകനാണ് മുൻനിര കഥാപാത്രം ലഭിച്ചത്.

ശ്രദ്ധയമായ കഥാപാത്രം ചെയ്ത മമ്മൂട്ടിയുടെ ഒരു ഫോട്ടോ പോലും പോസ്റ്ററിൽ വെക്കാൻ പാടില്ല എന്ന അടൂരിന്റെ വാശി സിനിമ ഇറങ്ങിയതിന് ശേഷം മമ്മൂട്ടിക്ക് ഏറെ ഗുണം ചെയ്തിരുന്നു. സാമ്പത്തിക ചിത്രങ്ങളിൽ നിന്നും ചുവട് മാറ്റി കഥാ മൂല്യമുള്ള കഥാപാത്രത്തിന് വൻ സ്വീകരണം ലഭിച്ചിരുന്നു. ദേശീയതലത്തിൽ ചർച്ചയായ സിനിമക്ക് സാമ്പത്തിക്ക നേട്ടവും ഉണ്ടാക്കി എടുക്കാൻ സാധിച്ചു.