കൊറോണ വൈറസ് ; നടൻ വിജയിയുടെ മകൻ കാനഡയിൽ കുടുങ്ങി കിടക്കുന്നു

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പല വിദേശ രാജ്യങ്ങളിലും ഇന്ത്യക്കാർ കുടുങ്ങി കിടക്കുകയാണ്. വിമാന സർവീസുകൾ ഇല്ലാത്തതും യാത്ര അനുമതി ഇല്ലാത്തതുമായ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്താൻ അത്തരക്കാർക്ക് ഇനിയും ദിവസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. അതിനിടെയാണ് തമിഴ് നടന്‍ വിജയ്‌യുടെ മകന്‍ ജെയ്സണും വിദേശത്ത് കുടുങ്ങി കിടക്കുകയാണെന്ന വാർത്തകൾ പുറത്ത് വരുന്നത്. കാനഡയിലാണ് വിജയിയുടെ മകൻ കുടുങ്ങി കിടക്കുന്നത്.

നിലവിൽ കാനഡയിൽ 74000 കൊറോണ ബാധിതർ ഉണ്ടെന്നാണ് റിപ്പോർട്ട് 700 ൽ അധികം ആളുകൾ കൊറോണ ബാധിച്ച് മരണപെട്ടു. കാനഡയിലെ സ്ഥിതി മോശമായ സാഹചര്യത്തിൽ മകനെ കുറിച്ച് ആശങ്കയിലാണ് വിജയ്. കാനഡയിൽ ഫിലിം ഇൻസ്റ്റിറ്റ്യുട്ടിൽ സിനിമ പഠനം നടത്തുകയായിരുന്നു ജെയ്‌സൺ. വിജയിയും കുടുംബവും ചെന്നൈയിലാണ് താമസം.