Thursday, April 25, 2024
-Advertisements-
NATIONAL NEWSകഴിഞ്ഞ ദിവസം രാത്രി റോഡിലൂടെ നടക്കുന്നതിനിടെ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു ; മലയാളി സിഐഎസ്എഫ് ജവാൻ...

കഴിഞ്ഞ ദിവസം രാത്രി റോഡിലൂടെ നടക്കുന്നതിനിടെ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു ; മലയാളി സിഐഎസ്എഫ് ജവാൻ വാഹനമിടിച്ച് മരിച്ചു

chanakya news
-Advertisements-

റാഞ്ചി : തിരുവനന്തപുരം സ്വദേശിയായ സിഐഎസ്എഫ് ജവാൻ ഝാര്‍ഖണ്ഡില്‍ വാഹനമിടിച്ച് മരിച്ചു. ഝാര്‍ഖണ്ഡ് പത്രതു സിഐഎസ്എഫ് യൂണിറ്റിലെ ജവാൻ അരവിന്ദ് ആണ് മരിച്ചത്. സഹപ്രവർത്തകനോടൊപ്പം റോഡിലൂടെ നടന്ന് പോകുന്നതിനിടെ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്.

അരവിന്ദിന്റെ ഇടിച്ച് തെറിപ്പിച്ച വാഹനം നിർത്താതെ പോയി. അപകടത്തിൽ സഹപ്രവർത്തകനും പരിക്കേറ്റു. ഇരുവരും ഏറെ നേരം റോഡരികിൽ രക്തം വാർന്ന് കിടന്നു. തുടർന്ന് വഴിയാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : cisf jawan die road accident ranchi

-Advertisements-