യുവസംവിധായകയുടെ ദുരൂഹ മരണം ; പോലീസ് സ്റ്റേഷനിൽ നിന്നും കാണാതായ ചുരിദാറും അടിവസ്ത്രവും കണ്ടെത്തി

തിരുവനന്തപുരം : ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവസംവിധായക നയന സൂര്യന്റെ കാണാതായ വസ്ത്രങ്ങൾ കണ്ടെത്തി. മ്യൂസിയം സ്റ്റേഷനിൽ തൊണ്ടി മുതലായി സൂക്ഷിച്ചിരുന്ന വസ്ത്രങ്ങൾ കാണാതെ പോയിരുന്നു. ഇതാണ് മ്യൂസിയം സ്റ്റേഷനിൽ പഴയ സാധനങ്ങൾ സൂക്ഷിക്കുന്ന റൂമിൽ നിന്നും കണ്ടെത്തിയത്. അതേസമയം മരിക്കുന്ന സമയത്ത് നയന ധരിച്ച വസ്ത്രങ്ങൾ കണ്ട് കിട്ടിയില്ല. വസ്ത്രം കാണാതായത് വിവാദമായതിന് പിന്നാലെ വസ്ത്രങ്ങൾ കണ്ടെത്താൻ ക്രൈംബ്രാഞ്ച് പൊലീസിന് നിർദേശം നൽകിയിരുന്നു.

നയന സൂര്യ ധരിച്ചിരുന്ന ചുരിദാർ,അടിവസ്ത്രം,പുതപ്പ്,തലയണ ഉറ തുടങ്ങിയവയാണ് കണ്ടെത്തിയത്. കോടതി മ്യൂസിയം പോലീസിന് സൂക്ഷിക്കാൻ ഏല്പിച്ച വസ്ത്രങ്ങളാണ് കാണാതായത്. 2019 ഫെബ്രുവരി 23 നാണ് നയനയെ വാടക വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ആത്മഹത്യ ആണെന്ന് കരുതിയെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നയനയ്ക്ക് പരിക്കേറ്റതായി കണ്ടെത്തി. ഇതോടെ മരണത്തിൽ ദുരൂഹത ആരോപിച്ച് സുഹൃത്തുക്കൾ രംഗത്തെത്തുകയായിരുന്നു. നയന മരിക്കുന്നതിന് ഒരാഴ്ച മുൻപ് മർദ്ദനമേറ്റിരുന്നതായി സുഹൃത്ത് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്.

  ഭർത്താവ് അറിയാതെ മറ്റൊരു യുവാവുമായി സൗഹൃദം, നിരന്തരം പണം ആവിശ്യപെട്ടപ്പോൾ ബന്ധം അവസാനിപ്പിച്ചു ; യുവതിയിൽ നിന്ന് ഫോൺ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

English Summary : clothes missing from film director nayana soorya s room were found

Latest news
POPPULAR NEWS