Friday, March 1, 2024
-Advertisements-
KERALA NEWSബസിന്റെ ടയർ പൊട്ടിയ ശബ്ദം കേട്ട് ഭയന്നു, സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കോളേജ് വിദ്യാർത്ഥിനിക്ക്...

ബസിന്റെ ടയർ പൊട്ടിയ ശബ്ദം കേട്ട് ഭയന്നു, സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

chanakya news
-Advertisements-

തിരുവനന്തപുരം : നിയന്ത്രണംവിട്ട സ്കൂട്ടറിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജിലെ മൂന്നാം വർഷ അനലിറ്റിക്കൽ എക്കണോമിക്സ് വിദ്യാർത്ഥിനിയും പാങ്ങപ്പാറ സ്വദേശികളായ ഉദയ്-നിഷ ദമ്പതികളുടെ മകളുമായ ഗോപിക ഉദയ് (20) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് അപകടമുണ്ടായത്.

ഗോപികയും സഹോദരി ജ്യോതികയും ജിമ്മിൽ പോയി വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്. സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ സമീപത്ത് കൂടി പോയ ബസിന്റെ ടയർ പൊട്ടുകയും ഇതിന്റെ ശബ്‍ദം കേട്ട് ഭയന്നതോടെ സ്കൂട്ടർ നിയന്ത്രണംവിട്ട് മറിയുകയുമായിരുന്നു.

അപകടത്തിൽ പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗോപികയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : college student dies after lost control of her scooter

-Advertisements-