Tuesday, April 23, 2024
-Advertisements-
INTERNATIONAL NEWSലോകത്തിലെ മാരകമായ ഇരുപത് ഭീകര സംഘടനകളുടെ പട്ടിക പുറത്ത് ; പന്ത്രണ്ടാം സ്ഥാനത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി...

ലോകത്തിലെ മാരകമായ ഇരുപത് ഭീകര സംഘടനകളുടെ പട്ടിക പുറത്ത് ; പന്ത്രണ്ടാം സ്ഥാനത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, പതിനാറാം സ്ഥാനത്ത് ലക്ഷ്കർ ഈ തൊയ്ബ,ഒന്നാം സ്ഥാനത്ത് ഇസ്ലാമിക് സ്റ്റേറ്റ്

chanakya news
-Advertisements-

ആസ്‌ട്രേലിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് ലോകത്തിലെ മാരകമായ ഇരുപത് ഭീകര സംഘടനകളുടെ പട്ടിക പുറത്ത് വിട്ടു. പട്ടികയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും ഉൾപ്പെടുന്നു. പന്ത്രണ്ടാം സ്ഥാനത്താണ് പട്ടികയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനം. ലോകത്തിലെ ഏറ്റവും മാരകമായ ഭീകര സംഘടന ഇസ്ലാമിക് സ്റേറ് ആണെന്ന് പട്ടികയിൽ പറയുന്നു. പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഐഎസ് ന്റെ സ്ഥാനം.

സോമാലിയയിലെ അൽ ഷബാബ് ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. കമ്മ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ പന്ത്രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ പാകിസ്താനിലെ ഭീകര സംഘടനായ ലക്ഷ്കർ ഇ തൊയ്ബ പതിനാറാം സ്ഥാനത്താണ്.

ഏറ്റവും കൂടുതൽ ഭീകരാക്രമണം നടക്കുന്ന രാജ്യങ്ങളുടെ പട്ടികയും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് പുറത്ത് വിട്ടിട്ടുണ്ട്. ഇതിൽ ആദ്യ സ്ഥാനം പാകിസ്ഥാനും രണ്ടാം സ്ഥാനം സിറിയയുമാണ്.
20 deadliest terror groups in world

English Summary : communist party of india ranks 12th inlist of 20 deadliest terror groups in world

-Advertisements-