Friday, April 26, 2024
-Advertisements-
KERALA NEWSഓഫീസിൽവെച്ച് ലൈംഗീക പീഡനത്തിന് ശ്രമിച്ചു ; വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ യുവതിയുടെ പരാതി

ഓഫീസിൽവെച്ച് ലൈംഗീക പീഡനത്തിന് ശ്രമിച്ചു ; വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ യുവതിയുടെ പരാതി

chanakya news
-Advertisements-

തൃശൂർ : കൂടെ ജോലി ചെയ്യുന്ന യുവതിയെ ലൈംഗീക പീഡനത്തിന് ഇരയാകാൻ ശ്രമിച്ച കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ പോലീസ് കേസെടുത്തു. അതിരപ്പിള്ളി കൊന്നക്കുഴി സ്വദേശിയും ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായ എംവി വിനയരാജിനെതിരിയാൻ പോലീസ് കേസടുത്തത്.

ഓഫീസിൽവെച്ച് തന്നെ ലൈംഗീക പീഡനത്തിന് ഇരയാകാൻ ശ്രമിച്ചതായി സഹപ്രവർത്തകയായ യുവതി വിനയരാജിനെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അതിരപ്പിള്ളി പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

English Summary : Complaint of the woman against the forest department officer

-Advertisements-