Friday, March 29, 2024
-Advertisements-
KERALA NEWSപണയംവെച്ച 70 പവൻ സ്വർണം തിരിച്ചെടുക്കാൻ എത്തിയപ്പോൾ ലോക്കർ കാലി ; സിസിടിവി പരിശോധിച്ചപ്പോൾ പുറത്ത്...

പണയംവെച്ച 70 പവൻ സ്വർണം തിരിച്ചെടുക്കാൻ എത്തിയപ്പോൾ ലോക്കർ കാലി ; സിസിടിവി പരിശോധിച്ചപ്പോൾ പുറത്ത് വന്നത് ബാങ്ക് ജീവനക്കാരന്റെ തട്ടിപ്പ്

chanakya news
-Advertisements-

പത്തനംതിട്ട : പന്തളം സർവീസ് സഹകരണ ബാങ്കിൽ പണയംവെച്ച എഴുപത് പവൻ സ്വർണം ജീവനക്കാരൻ തട്ടിയെടുത്തതായി പരാതി. ബാങ്കിലെ ജീവനക്കാരനായ അർജുൻ പ്രമോദ് സ്വർണം മറ്റൊരു ബാങ്കിലേക്ക് മാറ്റിയതായി കണ്ടെത്തി. പണയം വെച്ച സ്വർണം എടുക്കാൻ ഉടമസ്ഥർ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

പണയംവെച്ച സ്വർണം കാണാത്തതിനെ തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് ബാങ്ക് ജീവനക്കാരനായ അർജുൻ പ്രമോദ് ലോക്കറിൽ നിന്നും സ്വർണം എടുക്കുന്നതും കൊണ്ടുപോകുന്നതും കണ്ടെത്തിയത്. സിപിഎം പ്രവർത്തകനായ അർജുൻ പാർട്ടി നോമിനിയായാണ് ബാങ്കിൽ ജോലി നേടിയത്. അർജുന്റെ പിതാവ് സിപിഎം ഏരിയ സെക്രട്ടറിയാണ്.

ബാങ്ക് അധികൃതർ സ്വർണം നഷ്ടപെട്ടവരുമായി രഹസ്യ ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. സംഭവം പുറത്തറിഞ്ഞതോടെ കോൺഗ്രസ്,ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.

English Summary : complaint that employee smuggled 70 pawan gold from panthalam co operative bank

-Advertisements-