Monday, June 24, 2024
-Advertisements-
KERALA NEWSതെരഞ്ഞെടുപ്പിനിടെ സ്ഥാനാർഥി ആഡംബര സൗകര്യങ്ങൾ ആവശ്യപ്പെട്ടു, പ്രചാരണ പരിപാടികളോട് സഹകരിച്ചില്ല ; എറണാകുളത്തെ സിപിഎം സ്ഥാനാർഥി...

തെരഞ്ഞെടുപ്പിനിടെ സ്ഥാനാർഥി ആഡംബര സൗകര്യങ്ങൾ ആവശ്യപ്പെട്ടു, പ്രചാരണ പരിപാടികളോട് സഹകരിച്ചില്ല ; എറണാകുളത്തെ സിപിഎം സ്ഥാനാർഥി തോറ്റത് കയ്യിലിരിപ്പ് കാരണമെന്ന് പരാതി

chanakya news

കൊച്ചി : ലോക്സഭാ തെരെഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥി ദയനതീയമായി പരാജയപ്പെട്ടത് കൈയ്യിലിരുപ്പ് കാരണമാണെന്ന് പരാതി. എറണാകുളം സിപിഎം സ്ഥാനാർഥി കെ ജെ ഷൈനെതിരെയാണ് സിപിഎം നേതൃത്വത്തിന് പരാതി ലഭിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർഥി ആഡംബര സൗകര്യങ്ങൾ ചോദിച്ചതായും നേതാക്കൾ ഉൾപ്പടെയുള്ളവരോട് ക്ഷോഭിച്ചതായും പരാതികളുണ്ട്.

ലത്തീൻ സഭാംഗം ആണെന്ന മാനദണ്ഡം വച്ചാണ് കെജെ ഷൈനെ എറണാകുളം മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥിയാക്കിയത്. പറവൂർ ലോക്കൽ കമ്മിറ്റി അംഗമായ ഷൈൻ പ്രസംഗ പാടവം കൊണ്ട് പെട്ടെന്ന് ശ്രദ്ധ നേടിയെങ്കിലും എൽഡിഎഫ് സംഘടിപ്പിച്ച പ്രചാരണ പരിപാടികളോട് വേണ്ട രീതിയിൽ സഹകരിച്ചില്ലെന്നും പരാതി ഉയരുന്നുണ്ട്.

നിശ്ചയിച്ച സമയങ്ങളിൽ ഒന്നും സ്ഥാനാർഥി പ്രചാരണ പരിപാടികളിൽ എത്തിയിരുന്നില്ല. പ്രചാരണ ചുമതലയുള്ള നേതാക്കളോടും, പ്രവർത്തകരോടും അനാവശ്യമായി ക്ഷോഭിക്കുകയും വിശ്രമിക്കുന്ന മുറികളിൽ എസി വേണമെന്ന് വാശിപിടിക്കുകയും ചെയ്തതായാണ് പ്രധാന പരാതികൾ.

English Summary : complaints against ernakulam ldf candidate kj shine