Advertisements

മലയാളി ദമ്പതികളെ മംളൂരുവിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

മംഗളൂരു : മലയാളി ദമ്പതികളെ മംളൂരുവിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തളിപ്പറമ്പ് സ്വദേശികളായ രവീന്ദ്രൻ (55), സുധ (50) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച്ച രാവിലെയാണ് ഇരുവരേയും മരിച്ച നിലയിൽ ഹോട്ടൽ ജീവനക്കാർ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Advertisements

മംഗളൂരു നഗര മധ്യത്തിൽ പ്രവർത്തിക്കുന്ന ബ്ലൂ സ്റ്റാർ ഹോട്ടലിൽ ഈ മാസം ആറാം തീയതിയാണ് രവീന്ദ്രനും, ഭാര്യ സുധയും മുറിയെടുത്തത്. കഴിഞ്ഞ രണ്ട് ദിവസമായി മുറി തുറക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ഇരുവരെയും മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വസ്ത്രവ്യാപാരികളായ രവീന്ദ്രനും ഭാര്യയും മരിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഇരുവരുടെയും മൃതദേഹം പോലീസ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് ഇരുവരുടെയും ബന്ധുക്കൾ മംഗലൂരിൽ എത്തി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisements

English Summary : couple from kerala commit suicide in mangaluru lodge

- Advertisement -
Latest news
POPPULAR NEWS