Thursday, April 25, 2024
-Advertisements-
KERALA NEWSഗവർണർ സ്ഥലത്തില്ലാത്ത തക്കം നോക്കി ഇടത്പക്ഷ മുന്നണിയുടെ രാജ്ഭവൻ മാർച്ച്

ഗവർണർ സ്ഥലത്തില്ലാത്ത തക്കം നോക്കി ഇടത്പക്ഷ മുന്നണിയുടെ രാജ്ഭവൻ മാർച്ച്

chanakya news
-Advertisements-

തിരുവനന്തപുരം : വൈസ് ചാൻസിലർ വിവാദത്തിൽ ഗവർണർക്കെതിരെ ഇടത് മുന്നണിയുടെ രാജ് ഭവൻ മാർച്ച് ആരംഭിച്ചു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാർച്ച് ഉദ്‌ഘാടനം ചെയ്തു. ഡിഎംകെ നേതാവ് തിരുച്ചി ശിവ ഉൾപ്പടെയുള്ളവർ മാർച്ചിൽ പങ്കെടുക്കുന്നു. അതേസമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരേന്ത്യൻ പര്യടനത്തിലാണ്. കനത്ത സുരക്ഷയാണ് രാജ് ഭവന് ഏർപ്പെടുത്തിയിരിക്കുന്നത്.

മാർച്ചിന്റെ നേതൃത്വം വഹിക്കുന്നത് ഇടത് മുന്നണിയാണെങ്കിലും വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ പേരിലാണ് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഘലയെ സംരക്ഷിക്കുക കേരളത്തിനെതിരെയുള്ള ഗവർണറുടെ നീക്കം തടയുക എന്ന മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ രാജി ആവശ്യപ്പെട്ട വൈസ് ചാൻസിലർമാരിൽ ഒരാളുടെ നിയമനം കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു. ബാക്കി വരുന്ന ഒൻപത് വൈസ് ചാൻസിലർമാരും സ്ഥാനം ഒഴിയേണ്ടി വരുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

-Advertisements-