Advertisements

കോവിഡ് കാലത്ത് ഒരു രസത്തിന് കളിച്ച് തുടങ്ങി, ഓൺലൈൻ റമ്മിക്ക് അടിമപ്പെട്ട് ലക്ഷങ്ങൾ നഷ്ടപ്പെട്ടു ; യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയുടെ വെളിപ്പെടുത്തൽ

പാലക്കാട് : ഓൺലൈൻ റമ്മിയിലൂടെ പണം നഷ്ടപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ വെളിപ്പെടുത്തലുമായി ഭാര്യ രംഗത്ത്. ഓൺലൈൻ റമ്മി കളിച്ചുണ്ടായ വലിയ സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കഴിഞ്ഞ ദിവസം കൊല്ലങ്കോട് സ്വദേശി ഗിരീഷ് ആത്മഹത്യ ചെയ്തത്. ജോലി ചെയ്തിരുന്ന പണം മുഴുവനും റമ്മി കളിക്കാനാണ് ഗിരീഷ് ഉപയോഗിച്ചിരുന്നതെന്ന് ഭാര്യ വൈശാഖ പറയുന്നു.

Advertisements

റമ്മി കളിക്കാൻ പണമില്ലാതെ വരുമ്പോൾ തന്നെ മർദ്ധിച്ച് തന്റെ കയ്യിലുള്ള പണം വാങ്ങാറുള്ളതായും വൈശാഖ പറയുന്നു. തന്റെ 25 പവൻ സ്വർണാഭരണങ്ങൾ വിറ്റ പണവും കളിച്ച് തീർത്തു. കോവിഡ് കാലത്ത് ജോലി ഇല്ലാതെ ഇരുന്നപ്പോഴാണ് റമ്മി കളി ആരംഭിച്ചത്. പിന്നീട് റമ്മി കളിക്ക് അടിമപ്പെടുകയായിരുന്നെന്നും ഭാര്യ വൈശാഖ പറഞ്ഞു.

അതേസമയം ഗിരീഷ് ആത്മഹത്യ ചെയ്യുമെന്ന് നേരത്തെ പറഞ്ഞിരുന്നതായും എന്നാൽ വീട്ടുകാർ അത് ഗൗരവമായി എടുത്തില്ലെന്നും വൈശാഖ പറഞ്ഞു. നിരവധിപേരിൽ നിന്നായി ലക്ഷങ്ങൾ വാങ്ങിയതയാണ് വിവരം.

Advertisements

English Summary : death of young man in palakkad is due to debt due to playing online rummy

- Advertisement -
Latest news
POPPULAR NEWS