ഡൽഹി : ഡൽഹി നിയമ സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. നിലവിൽ ഡൽഹി ഭരിക്കുന്ന ആം ആദ്‌മി 50 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കഴിഞ്ഞ പ്രാവിശ്യം തകർന്നടിഞ്ഞ ബിജെപി ഇത്തവണ മികച്ച മുന്നേറ്റമുണ്ടാക്കി 20 സീറ്റിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസ്സ് ചിത്രത്തിൽ പോലും ഇല്ല എന്നതാണ് ശ്രദ്ധേയം.
2015 ൽ നടന്ന തിരഞ്ഞെടുപ്പിൽ ആം ആദ്മി 67 സീറ്റ് നേടി ചരിത്ര വിജയം സ്വന്തമാക്കിയാണ് കോൺഗ്രസ്സിൽ നിന്ന് ഭരണം പിടിച്ചെടുത്തത്. എന്നാൽ ബിജെപി 2015 ൽ നേടിയ 3 സീറ്റ് ഇപ്പോൾ 20 ആയി ഉയർത്തിയിരിക്കുകയാണ്. ബിജെപി മികച്ച മുന്നേറ്റമാണ് ഡൽഹിയിൽ നേടിയിരിക്കുന്നത്. ആം ആദ്മിയുടെ പല പ്രധാന നേതാക്കളും ലീഡ് നിലയിൽ പിന്നിലാണ്. നേരത്തെ ഡൽഹി ഭരിച്ചിരുന്ന കോൺഗ്രസ്സ് ചിത്രത്തിൽ പോലുമില്ല. കോൺഗ്രസ്സ് വീണ്ടും ദയനീയ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ് ഡൽഹിയിൽ.