ന്യുഡൽഹി : ഡൽഹി തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരാൻ ഒരു ദിവസം ബാക്കി നിൽക്കെ കോൺഗ്രസിനെ വെട്ടിലാക്കി കോൺഗ്രസ്സ് നേതാവ്. ഡൽഹിയിൽ ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസ്സ് മനപ്പൂർവ്വം ശ്രമിച്ചു. പാർട്ടിയുടെ രാജ്യസഭാ എംപി കെ.ടി.എസ്. തുൾസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആം വിജയിച്ചാൽ അത് വികസനത്തിന്റെ വിജയമായിരിക്കുമെന്ന് മറ്റൊരു കോൺഗ്രസ്സ് നേതാവും വ്യക്തമാക്കി.
ഡൽഹി തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് ദയനീയ തോൽവി എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ പോലും ആം ആദ്മിക്ക് വേണ്ടി മാറ്റി വെച്ചു. വലിയ രീതിയിലുള്ള പ്രചാരണം കോൺഗ്രസ്സ് കാഴ്ച വച്ചില്ല. പേരിന് മാത്രമായിരുന്നു ഇത്തവണ കോൺഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് പ്രചരണം. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പോലും പ്രഖ്യാപിക്കാതെ അലസമായ തിരഞ്ഞെടുപ്പ് പ്രചരണമാണ് കോൺഗ്രസ്സ് നടത്തിയത്.
എന്നാൽ എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് എതിരാണെങ്കിലും ബിജെപി തന്നെ ജയിക്കുമെന്ന് ബിജെപി അവകാശപ്പെടുന്നു. ബിജെപി ജയിച്ചാൽ വോട്ടിംഗ് യന്ത്രത്തെ കുറ്റം പറയരുതെന്ന് ബിജെപി ഡൽഹി അധ്യക്ഷൻ മനോജ് തിവാരി പറഞ്ഞു.