Saturday, April 20, 2024
-Advertisements-
KERALA NEWSസ്‌കൂൾ കലോൽത്സവം കണ്ട് മടങ്ങിയ യുവാക്കൾ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചു

സ്‌കൂൾ കലോൽത്സവം കണ്ട് മടങ്ങിയ യുവാക്കൾ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചു

chanakya news
-Advertisements-

കാസർഗോഡ് : സ്‌കൂൾ കലോൽത്സവം കണ്ട് മടങ്ങിയ യുവാക്കൾ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. നീലേശ്വരം മഞ്ഞളംകാടിൽ ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് അപകടം നടന്നത്. കരിന്തളം സ്വദേശി ശ്രീരാഗ്,കൊന്നക്കാട് സ്വദേശി അനീഷ് കുമ്പള പള്ളി സ്വദേശി കിഷോർ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റൊരു യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഞ്ച് പേരാണ് കലോത്സവം കണ്ട് കാറിൽ മടങ്ങിയത്. അപകടത്തിന് തൊട്ട് മുൻപ് കാറിലുണ്ടായിരുന്ന ഒരു യുവാവ് കിനാവൂരിൽ ഇറങ്ങുകയായിരുന്നു. തുടർന്ന് നാല് പേർ യാത്ര തുടരുകയായിരുന്നു. ഇതിനിടയിലാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ചെങ്കല്ല് കയറ്റി പോകുകയായിരുന്ന ലോറിയിൽ ഇടിച്ച കാർ പൂർണമായും തകർന്നു.

-Advertisements-