നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഭാമ. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിച്ചു. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും താരം അഭിനയിച്ചു. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് ബിസിനസുകാരനായ അരുണുമായി താരത്തിന്റെ വിവാഹം നടന്നത്.
വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിന് അവധി നൽകിയ താരം കുടുംബ ജീവിതം നയിച്ചു വരികയായിരുന്നു. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ നിന്ന് ഭർത്താവിന്റെ പേരും ചിത്രങ്ങളും ഭാമ നീക്കം ചെയ്തിരിക്കുകയാണ്. മകൾ ഗൗരിക്ക് ഒപ്പം ഭർത്താവുമായി നിൽക്കുന്ന ചിത്രങ്ങളും താരം നീക്കം ചെയ്തവയിൽപ്പെടുന്നു. ഭർത്താവിന്റെ പേരും ചിത്രവും നീക്കം ചെയ്തതിന് പിന്നിൽ വിവാഹമോചനമാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
ദിവസങ്ങൾക്ക് മുൻപ് ഭാമ പുതുതായി ആരംഭിച്ച വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിലും ഭർത്താവ് അരുണിന്റെ സാനിധ്യം ഉണ്ടായിരുന്നില്ല. ഇൻസ്റ്റാഗ്രാം അകൗണ്ടിൽ ഭാമയുടെ പേരിനൊപ്പം നേരത്തെ അരുണിന്റെ പേര് ചേർത്തിരുന്നെങ്കിലും ഇപ്പോൾ അതും നീക്കം ചെയ്തിരിക്കുകയാണ്. ഗൗരിയുടെ അമ്മ എന്നാണ് ഇൻസ്റ്റാഗ്രാമിൽ ഭാമ എഴുതിയിരിക്കുന്നത്. മകൾ ഗൗരിയുടെ ആദ്യ പിറന്നാൾ ആഘോഷത്തിന് എടുത്ത ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളും ഭാമ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. അതേസമയം ഭാമയും വിവാഹ ബന്ധം വേർപെടുത്തിയോ എന്ന സംശയമാണ് ആരാധകർ ഉന്നയിക്കുന്നത്. താരം ഇതുവരെ ഇത് സംബന്ധിച്ച് പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
English Summary : is there discord between actor bhama and husband arun