Monday, June 24, 2024
-Advertisements-
INTERNATIONAL NEWSസംഭവ ദിവസം തന്നെ ഭർത്താവ് കാനഡ വിട്ട് ഇന്ത്യയിലെത്തിയിരുന്നു ; ചാലക്കുടി സ്വദേശിനിയായ യുവതിയെ കാനഡയിലെ...

സംഭവ ദിവസം തന്നെ ഭർത്താവ് കാനഡ വിട്ട് ഇന്ത്യയിലെത്തിയിരുന്നു ; ചാലക്കുടി സ്വദേശിനിയായ യുവതിയെ കാനഡയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊ-ലപാതകമാണെന്ന് പോലീസ്

chanakya news

തൃശൂർ : ചാലക്കുടി സ്വദേശിനിയായ യുവതിയെ കാനഡയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. സാജൻ -ഫ്ലോറ ദമ്പതികളുടെ മകൾ ഡോണ സാജ (34) നെയാണ് മെയ് ഏഴാം തീയതി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ ദിവസം തന്നെ ഡോണയുടെ ഭർത്താവ് ലാൽ കെ പൗലോസ് ഇന്ത്യയിലേക്ക് കടന്നതായി കാനഡ പോലീസ് പറയുന്നു.

കഴിഞ്ഞ എട്ട് വർഷത്തോളമായി ഡോണയും ലാൽ കെ പൗലോസും കാനഡയിൽ അകൗണ്ടന്റായി ജോലി ചെയ്തു വരികയാണ്. മൂന്ന് വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. സംഭവ ദിവസം ഇവരുടെ വീട് അടഞ്ഞ് കിടക്കുന്നത് കണ്ട് സംശയം തോന്നിയ സമീപവാസികൾ നടത്തിയ പരിശോധനയിലാണ് ഡോണയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവ ദിവസം തന്നെ ഭർത്താവ് നാട്ടിലേക്ക് തിരിച്ചതിൽ സംശയമുണ്ടെന്ന് കാനഡ പോലീസ് പറയുന്നു.

English Summary : dona saja murder in canada search for husband