തീവണ്ടിയെന്ന ടോവിനോ തോമസ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് സംയുക്ത മേനോൻ. മലയാളത്തിൽ ചുരുക്കം ചില ചിത്രങ്ങളിൽ മാത്രം അഭിനയിച്ച സംയുക്ത മേനോൻ തമിഴിൽ ധനുഷിന്റെ നായികയായി എത്തുകയാണ്. ധനുഷിന്റെ വാത്തി എന്ന ചിത്രം ഉടൻ റിലീസിനെത്തും. ഇപ്പോഴിതാ സംയുക്ത മേനോൻ എന്ന് സംബോധന ചെയ്ത മാധ്യമ പ്രവർത്തകയോട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
വാത്തിയുടെ പ്രമോഷന്റെ ഭാഗമായി മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടയിൽ സംയുക്ത മേനോൻ എന്ന് വിളിച്ച മാധ്യമ പ്രവർത്തകയോട് തന്നെ സംയുക്ത എന്ന് മാത്രം വിളിച്ചാൽ മതിയെന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഇനി തന്നെ മേനോൻ എന്ന് ചേർത്ത് വിളിക്കരുതെന്നും സംയുക്ത മേനോൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സംയുക്ത മേനോൻ ജാതിപ്പേര് ചേർത്ത് വിളിക്കരുതെന്ന് പറഞ്ഞ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. കൂടാതെ സിനിമയുടെ ടൈറ്റിൽ കാർഡിൽ നിന്നും തന്റെ പേരിനൊപ്പമുള്ള ജാതിപ്പേര് മാറ്റാൻ നിർമ്മാതാക്കളോട് ആശ്യപെട്ടതായും സംയുക്ത മേനോൻ വ്യക്തമാക്കി.
നേരത്തെ തന്നെ തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്ന് ജാതിപ്പേര് താരം ഒഴിവാക്കിയിരുന്നു. അതേസമയം സിനിമയുടെ പ്രമോഷന്റെ ഭാഗമായി ശ്രദ്ധ നേടാനുള്ള നമ്പർ ആണെന്നും ജാതിപ്പേര് സിനിമയിൽ നിന്നല്ല ഒഫീഷ്യൽ രേഖകളിൽ നിന്നുമാണ് നീക്കം ചെയ്യണ്ടതെന്നും വിമർശനം ഉയരുന്നുണ്ട്.
என் பெயரை முன்னாடியே மாத்திட்டேன் – #Samyuktha
📹FULL VIDEO:https://t.co/q4zXklxbne@iamsamyuktha_ #SamyukthaMenon #VaaVaathi #VaathiAudioLaunch #VaathiTrailer #Dhanush #VenkyAtluri #VaathiAlbum #Galatta pic.twitter.com/wvqdjrTXXS
— Galatta Media (@galattadotcom) February 7, 2023
English Summary : dont mention caste actress samyuktha statement