Tuesday, January 14, 2025
-Advertisements-
NATIONAL NEWSമതവിശ്വാസങ്ങള്‍ സൗഹാര്‍ദ്ദപരമായി കഴിയുന്നതിന് നാം മാതൃകയാകണം : മോഹൻ ഭാഗവത്

മതവിശ്വാസങ്ങള്‍ സൗഹാര്‍ദ്ദപരമായി കഴിയുന്നതിന് നാം മാതൃകയാകണം : മോഹൻ ഭാഗവത്

chanakya news

പൂനെ: രാമക്ഷേത്രം ഒരു വികാരമായിരുന്നെന്നും സമാനമായ തർക്കങ്ങള്‍ എല്ലായിടത്തും ഉണ്ടാകേണ്ടതില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. വിവിധ മതവിശ്വാസങ്ങള്‍ സൗഹാര്‍ദ്ദപരമായി കഴിയുന്നതിന് ഇന്ത്യ ഒരു മാതൃക തീര്‍ക്കണമെന്നും ആര്‍എസ്‌എസ് മേധാവി മോഹൻ ഭാഗവത്.

രാജ്യത്തെ പലസ്ഥലങ്ങളില്‍ രാമക്ഷേത്രത്തിന് സമാനമായ തര്‍ക്കങ്ങള്‍ ഉയര്‍ത്തികൊണ്ടുവരുന്നതിനെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം.

“രാമക്ഷേത്രം ഒരു വികാരമായിരുന്നു. രാമക്ഷേത്രത്തിന് സമാനമായ തർക്കം എല്ലായിടത്തും ഉണ്ടാക്കേണ്ടതില്ല. ഇത്തരം കാര്യങ്ങള്‍ ഒരു തരത്തിലും സ്വീകാര്യമല്ല. ഇന്ത്യയില്‍ ഭൂരിപക്ഷവും ന്യൂനപക്ഷവും ഇല്ല, എല്ലാവരും ഒന്നാണ്. പഴയകാലത്തെ തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ലോകത്തിനു തന്നെ ഇന്ത്യ മാതൃകയാകണം.”- മോഹൻ ഭാഗവത് പറഞ്ഞു.

ഉത്തർപ്രദേശിലെ സംഭലിലെ ഷാഹി ജമാ മസ്ജിദ്, രാജസ്ഥാനിലെ അജ്മീര്‍ ഷരീഫ് തുടങ്ങിയ സ്ഥലങ്ങളിലെ ഉടമസ്ഥാവകാശം സംബന്ധിച്ച്‌ ഉടലെടുക്കുന്ന പുതിയ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘രാമക്ഷേത്രം ഒരു വിശ്വാസത്തിന്‍റെ വിഷയമായിരുന്നു. രാമക്ഷേത്രം നിര്‍മിക്കണമെന്ന് ഹിന്ദുക്കള്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍, വിദ്വേഷത്തിന്‍റെയും ശത്രുതയുടെയും പേരില്‍ മറ്റിടങ്ങളില്‍ തര്‍ക്കമുണ്ടാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. മറ്റു മതങ്ങളെ അധിക്ഷേപിക്കുന്നത് നമ്മുടെ സംസ്കാരമല്ല. എല്ലാവര്‍ക്കും അവരുടെ വിശ്വാസ പ്രകാരം ആരാധന നടത്താൻ കഴിയണം.’ തർക്ക വിഷയങ്ങൾ ഒഴിവാക്കിക്കൊണ്ട് മുൻകാല തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഭാരതീയർ തങ്ങളുടെ രാജ്യത്തെ ലോകത്തിന് മാതൃകയാക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പൗരാണിക സംസ്‌കാരത്തിലേക്ക് തിരിച്ചുവരികയാണ് സമൂഹത്തിലെ സംഘർഷം കുറയ്ക്കുന്നതിനുള്ള പരിഹാരമെന്ന് അദ്ദേഹം വ്യക്തമാക്കി.

‘തീവ്രവാദം, മറ്റു മതസ്ഥരുടെ ദൈവങ്ങളെ അപമാനിക്കൽ എന്നിവ നമ്മുടെ സംസ്‌കാരമല്ല. ഇവിടെ ഭൂരിപക്ഷമോ ന്യൂനപക്ഷമോ ഇല്ല. നമ്മൾ എല്ലാവരും ഒന്നാണ്. ഓരോരുത്തർക്കും അവരവരുടെ ആരാധനാരീതിയുണ്ട്. അതുപ്രകാരം ആരാധന നടത്താൻ ഈ രാജ്യത്ത് സാധിക്കണം.’ – മോഹൻ ഭഗവത് പറഞ്ഞു.

‘വിശ്വഗുരു ഭാരത്’ എന്ന വിഷയത്തെക്കുറിച്ചുള്ള പ്രഭാഷണ പരമ്പരയുടെ ഭാഗമായി പൂനെയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Don’t rake up Ram temple-like issues elsewhere: RSS chief Mohan Bhagwat