കൊച്ചി : പാർക്ക് ചെയ്ത ശേഷം മുന്നോട്ട് നീങ്ങിയ ട്രാവലർ തടഞ്ഞ് നിർത്താൻ ശ്രമിച്ച യുവാവ് വാഹനത്തിനടിയിൽപെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം സ്വദേശി നന്ദു (21) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.
ഓട്ടം കഴിഞ്ഞ് മടങ്ങിയെത്തിയ നന്ദു ട്രാവൽ വീടിന് സമീപത്ത് ട്രാവൽ നിർത്തിയിട്ട ശേഷം മടങ്ങുന്നതിനിടെ വാഹനം മുന്നോട്ട് നീങ്ങുകയായിരുന്നു. ട്രാവലർ റോഡിലേക്ക് പോകുന്നത് തടയാനായി നന്ദു ട്രാവലറിന്റെ ഡോർ തുറന്ന് അകത്ത് കയറാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പിടിവിട്ട് താഴെ വീഴുകയും വാഹനത്തിനടിയിൽ പെടുകയായിരുന്നു.
കുറച്ച് മുന്നോട്ട് പോയ ട്രാവലർ തൊട്ടടുത്ത കിടങ്ങിലെ മതിലിൽ ഇടിച്ച് നിന്നെങ്കിലും. നന്ദു വാഹനത്തിനടിയിൽ കുടുങ്ങി. തുടർന്ന് സമീപവാസികൾ ഓടിയെത്തി നന്ദുവിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
English Summary : driver who tried to stop traveller which was moving after parking dies