Wednesday, April 24, 2024
-Advertisements-
KERALA NEWSപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് അടക്കം എട്ട് പേർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് അടക്കം എട്ട് പേർ അറസ്റ്റിൽ

chanakya news
-Advertisements-

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് അടക്കം എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ഒരാൾ പ്ലസ്‌ടു വിദ്യാർത്ഥിയാണ്. ഡിവൈഎഫ്ഐ വിളവൂർക്കൽ മേഖല കമ്മിറ്റി പ്രസിഡന്റായ ജിനേഷ് (29), തൃശൂർ കുന്നംകുളം സ്വദേശി സുമേജ് (21) വിളവൂർക്കൽ സ്വദേശികളായ സിബി (20), അഭിജിത്ത് (26), ബ്യുട്ടിപാർലർ ഉടമയായ വിഷ്ണു (23) ,
അനന്തു (18) എന്നിവരെയാണ് പോക്സോ നിയമ പ്രകാരം മലയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്ലസ്‌ടു വിദ്യാർത്ഥിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ സുമേജ് ഒഴികെയുള്ളവർ ലൈംഗിക പീഡനത്തിന് ഇരയാക്കി ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഡിവൈഎഫ്ഐ നേതാവ് ജിനേഷിന്റെ ഫോണിൽ നിന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പടെ മുപ്പതോളം സ്ത്രീകളുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. കൂടാതെ പെൺകുട്ടികൾക്ക് ലഹരിമരുന്ന് നൽകുന്നതിന്റെ ദൃശ്യങ്ങളും മൊബൈലിൽ നിന്നും പോലീസ് കണ്ടെടുത്തു.

തൃശൂർ കുന്ദംകുളം സ്വദേശി സുമേജുമായി ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടി പരിചയത്തിലാകുന്നത്. തുടർന്ന് സുമേജിനെ കാണുന്നതിനായി പെൺകുട്ടി വീട് വിട്ട് ഇറങ്ങുകയായിരുന്നു. പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തുകയായിരുന്നു. സുമേജിനൊപ്പം ഒളിച്ചോടാനായിരുന്നു പെൺകുട്ടി വീട് വിട്ടിറങ്ങിയത്. സുമേജിനെ കണ്ട് മുട്ടുന്നതിന് മുൻപ് പോലീസെത്തി പെൺകുട്ടിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പെൺകുട്ടി പറഞ്ഞതുനസരിച്ച് നടത്തിയ അന്വേഷണത്തിൽ സുമേജിനെ പോലീസ് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്ന് പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കിയപ്പോഴാണ് രണ്ട് വർഷത്തോളമായി നിരവധിപേർ പെൺകുട്ടിയെ പീഡനത്തിന് വിധേയയാക്കിയതായി വെളിപ്പെടുത്തിയത്. സ്വന്തം വീട്ടിലെത്തിയാണ് പീഡനങ്ങൾ നടത്തിയതെന്നും പെൺകുട്ടി പറഞ്ഞു. ആദ്യം പരിചയപ്പെട്ട ആളിൽ നിന്നും ഫോൺ നമ്പർ കൈക്കലാക്കിയാണ് മറ്റുള്ളവരൊക്കെ പീഡിപ്പിച്ചതെന്ന് പെൺകുട്ടി പറഞ്ഞു. വാട്സാപ്പ് ചാറ്റിലൂടെയാണ് യുവാക്കൾ പെൺകുട്ടിയുമായി സൗഹൃദമുണ്ടാക്കിയത്. ചിലർ ചിത്രങ്ങളും ദൃശ്യങ്ങളും കാണിച്ച് ചൂഷണം ചെയ്‌തെന്നും പോലീസ് പറയുന്നു.

English Summary : DYFI leader arrested for molesting girl

-Advertisements-