സമൂഹത്തിന് നൽകുന്നത് തെറ്റായ സന്ദേശം ; ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദ് ചെയ്യാനുള്ള നടപടി ആരംഭിച്ചു

തലശേരി : കണ്ണൂർ ആർടി ഓഫിസിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവിശ്യപ്പെട്ട് അന്വേഷണ സംഘം ഹർജി നൽകും. ജില്ലാ സെഷൻസ് കോടതിയിലാണ് ഹർജി നൽകുക.

നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതിന് ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ വാഹനം മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. ഇത് വിട്ടുകിട്ടണമെന്ന് ആവിശ്യപെട്ട് ആർടി ഓഫീസിലെത്തിയ ഇ ബുൾ ജെറ്റ് സഹോദരങ്ങൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്ത് നീക്കി.

  പട്ടി കടിച്ചത് കാര്യമാക്കിയില്ല രണ്ട് മാസത്തിന് ശേഷം പേവിഷബാധയേറ്റ് യുവാവ് മരിച്ചു

ആർടി ഓഫീസിലെത്തി കൃത്യനിർവഹണം തടസപ്പെടുത്തിയത് അടക്കമുള്ള കുറ്റകൃത്യങ്ങൾക്കാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത് ജാമ്യം അനുവദിച്ചത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് ജാമ്യം റദ്ദ് ചെയ്യാൻ ആവിശ്യപ്പെട്ട് നൽകുന്ന ഹർജിയിൽ ബോധിപ്പിക്കും.

Latest news
POPPULAR NEWS