Monday, June 24, 2024
-Advertisements-
ENTERTAINMENTCinemaകള്ളപ്പണ ഇടപാട് നടത്തിയാതായി സംശയം ; നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ തുടങ്ങിയവർക്കെതിരെ...

കള്ളപ്പണ ഇടപാട് നടത്തിയാതായി സംശയം ; നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ തുടങ്ങിയവർക്കെതിരെ ഇ.ഡി അന്വേഷണം

chanakya news

കൊച്ചി : മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ അന്വേഷണവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. ചിത്രത്തിന്റെ നിർമ്മാതാക്കളായ പറവ ഫിലിംസ് കള്ളപ്പണ ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്ന് ഇ.ഡി അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട് നടൻ സൗബിൻ ഉൾപ്പടെയുള്ളവരെ ഇ.ഡി ചോദ്യം ചെയ്യും. സൗബിനും,പിതാവ് ബാബു ഷാഹിറിനും,ഷോൺ ആന്റണിക്കും ഇ.ഡി ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും ഇവർ മൂന്ന് പേരും ചോദ്യം ചെയ്യലിന് ഹാജരായില്ലെന്നാണ് വിവരം.

അതേസമയം മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന്റെ ലാഭ വിഹിതം നൽകാതെ വഞ്ചിച്ചെന്ന് ആരോപിച്ച് അരൂർ സ്വദേശിയും നിർമ്മാതാവുമായ സിറാജ് വലിയതറ ഹമീദ് പറവ ഫിലിംസിനെതിരെ പരാതി നൽകുകയും. പോലീസ് അന്വേഷണത്തിൽ തട്ടിപ്പ് നടന്നതായി കണ്ടെത്തുകയും കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡി യുടെ അന്വേഷണം.

English Summary : ed probe in manjummel boys financial fraud