Friday, April 19, 2024
-Advertisements-
KERALA NEWSഅമ്മയുടെ ഒത്താശയോടെ ബാങ്ക് ജീവനക്കാരൻ പെൺകുട്ടിയെ പീഡിപ്പിച്ചു ; അമ്മയും സുഹൃത്തും അറസ്റ്റിൽ

അമ്മയുടെ ഒത്താശയോടെ ബാങ്ക് ജീവനക്കാരൻ പെൺകുട്ടിയെ പീഡിപ്പിച്ചു ; അമ്മയും സുഹൃത്തും അറസ്റ്റിൽ

chanakya news
-Advertisements-

മലപ്പുറം : ആറാം ക്ലാസുകാരിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ അമ്മയേയും അമ്മയുടെ സുഹൃത്തിനേയും പോലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ സുഹൃത്തായ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരൻ അലി അക്ബർ ഖാൻ (39) ആണ് അറസ്റ്റിലായത്.

പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സ്‌കൂൾ അധികൃതർ നൽകിയ കൗൺസിലിംഗിലാണ് പെൺകുട്ടി പീഡിപ്പിച്ചതായി വെളിപ്പെടുത്തിയത്. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്ത് ആയ അലി അക്ബർ സ്ഥിരമായി അമ്മയെ കാണാൻ എത്തിയിരുന്നതായി പോലീസ് പറയുന്നു. അതേസമയം പെൺകുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാകാൻ പ്രതിക്ക് ഒത്താശ ചെയ്തത് അമ്മയാണെന്നും പോലീസ് പറയുന്നു.

English Summary : eleven year old girl molested by her own mother and friend

-Advertisements-