വിവാഹ ദിവസം വരന്റെ വീട്ടിലേക്ക് 130 കിലോമീറ്റർ കാർ ഓടിച്ചത് നവവധു ; രണ്ടുപേർ മാത്രം പങ്കെടുത്ത കല്യാണം നടന്നത് ചോറ്റാനിക്കരയിൽ

കോവിഡ് 19.പടരുന്ന സാഹചര്യത്തിൽ അനാവശ്യമായി ആളുകൾ വെളിയിൽ ഇറങ്ങുന്നതിനും വാഹനങ്ങൾ നിരത്തിൽ ഇറക്കുന്നത്തിനും കർശന നിയന്ത്രണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. കോറോണ കാലത്ത് എല്ലാ നിയന്ത്രങ്ങളും പാലിച്ചു കൊണ്ട് ഗ്രാഫിക്സ് ഡിസൈനറായ ചിതിലി സ്വദേശി ജിനുവും എറണാകുളം സ്വദേശി സനാറ്റയുമാണ് കോറോണ കാലത്ത് ലളിതമായ വിവാഹം നടത്തിയത്.

ചോറ്റാനിക്കരയിൽ വെച്ച് നടന്ന വിവാഹത്തിൽ അങ്ങോട്ടും തിരിച്ചു വരന്റെ വീട്ടിലേക്കും വാഹനം ഓടിച്ചത് സനാറ്റയായിരുന്നു. അർഭാടങ്ങൾ ഒഴുവാക്കി നടന്ന ചടങ്ങിൽ ഇവരുവരും മാത്രമേ പങ്കെടുത്തോളൂ. വരന്റെ വീട്ടിലേക്ക് വരുന്ന വഴി പോലീസ് തടഞ്ഞു എങ്കിലും വിവാഹ വേഷം കണ്ട ഉടനെ വിട്ടയക്കുവായിരിന്നു. 3മണിക്കൂർ കൊണ്ട് വീട്ടിൽ എത്തിയ നവ ദമ്പത്തികളെ സ്വീകരിക്കാൻ വിരലിൽ എണ്ണാവുന്ന ബന്ധുക്കൾ മാത്രമായിരിന്നു ചിതലയിലെ വീട്ടിൽ ഉണ്ടായിരുന്നത്.

അഭിപ്രായം രേഖപ്പെടുത്തു