ലോക്ക് ഡൗണിനെ തുടർന്ന് ഭർത്താവ് കുളിക്കാറില്ല: നിരന്തരം ലൈം-ഗീക ബന്ധത്തിന് നിർബന്ധുക്കുന്നു: ഭാര്യ പരാതിയുമായി വനിതാ സെല്ലിൽ

ലോകം മുഴുവൻ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ മിക്ക രാജ്യങ്ങളിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ ഈ സാഹചര്യത്തിൽ പല വീടുകളിൽ നിന്നും പലതരത്തിലുള്ള വാർത്തകളും പരാതികളുമാണ് ഉയർന്നു വരുന്നത്. തന്റെ ഭർത്താവിനെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് രണ്ട് കുട്ടികളുടെ മാതാവ് കൂടിയായ വീട്ടമ്മ. ലോക്ക് ഡൗൺ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച മാർച്ച്‌ 24 മുതൽ തന്റെ ഭർത്താവ് കുളിച്ചിട്ടില്ലന്നും എന്നാൽ വൃത്തിയില്ലാത്ത സാഹചര്യത്തിൽ ഭർത്താവ് ലൈം-ഗിക ബന്ധത്തിന് നിർബന്ധിക്കുകയാണെന്നും ഭാര്യയുടെ പരാതിയിൽ പറയുന്നു. ഭർത്താവിന്റെ ശല്യം സഹിക്കാൻ വയ്യാതെ ആയതോടെയാണ് വീട്ടമ്മ പോലീസിൽ പരാതി നൽകിയത്.

തന്റെ ഭർത്താവിന് പലചരക്കു കടയാണെന്നും ലോക്ക് ഡൗൺ കാലത്ത് പലചരക്ക് കട തുറക്കാമെന്നിരിക്കെയാണ് ഭർത്താവ് കടയിൽ പോലും പോകാതെ വീട്ടിലിരിക്കുന്നത്. ശേഷം തന്നോട് നിരന്തരം ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിര്ബന്ധിക്കുകയുമാണെന്നും ഭാര്യ പരാതിയിൽ പറയുന്നു. സംഭവം നടന്നത് ബാംഗളൂരിലെ ജയനഗറിലാണ്. കൊറോണ വൈറസ് പടരുന്ന സഹചര്യത്തിൽ വ്യെക്തി ശുചിത്വം പാലിക്കേണ്ടിടത് അതൊന്നും ചെയ്യുന്നുല്ലെന്നും നിലവിലെ സാഹചര്യം കണക്കിലെടുത്തു വ്യെക്തി ശുചിത്വത്തെ കുറിച്ച് ഭർത്താവിനോട്ട് പലവട്ടമായി പറഞ്ഞെങ്കിലും അതൊന്നും കേൾക്കാൻ അദ്ദേഹം തയ്യാറാകുന്നില്ലെന്നും ഭാര്യ പരാതിയിൽ പറയുന്നുണ്ട്. എന്നാൽ അച്ഛൻ കുളിക്കാത്ത കാരണം പറഞ്ഞു തന്റെ രണ്ട് മക്കളും ഇപ്പോൾ കുളിക്കാത്ത അവസ്ഥയായെന്നും പറയുന്നു.

ഇത്തരത്തിൽ പലതരത്തിലുള്ള നിരവധി പരാതികളാണ് വനിതാ സെല്ലിലും പോലീസ് സ്റ്റേഷനിലും വന്നുകൊണ്ടിരിക്കുന്നത്. ഒരുപാട് കാലങ്ങൾക്ക് ശേഷമാണ് വീടുകളിൽ കുടുംബാംഗങ്ങൾ ഇത്തരത്തിൽ ഒന്നിച്ചു കൂടുന്നത്. ഇത് പലയിടങ്ങളിലും ഗുണങ്ങൾ ഉണ്ടാക്കിയെങ്കിലും മറ്റു ചിലയിടങ്ങളിൽ പങ്കാളികൾക്ക് ദോഷം ചെയ്തിട്ടുണ്ട്. ഇത് മാനസികവും ശാരീരികമായുമുള്ള പീഡനത്തിന് വഴിയൊരുക്കുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇന്ത്യയിൽ മാത്രമല്ല, മറ്റു പലരാജ്യങ്ങളിലും നടക്കുന്നതായി റിപ്പോർട്ട്‌ പുറത്തു വരുന്നുണ്ട്.