എന്നെ സ്നേഹിക്കുന്നവർ ഒരാൾ പോലും ലാലേട്ടനെ കുറ്റപ്പെടുത്തരുത് പരിഹസിക്കരുത് ; രജിത്ത് കുമാർ

ബിഗ്‌ബോസ് സീസൺ ടുവിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരമാണ് ഡോക്ടർ രജിത് കുമാർ. ബിഗ്‌ബോസ് വീട്ടിൽ നിന്നും ഇടക്ക് പുറത്തായി എങ്കിലും വൻ ജന പിന്തുണയാണ് തരത്തിന് ലഭിച്ചത്. മോഹൻലാലിന് എതിരെയും ചാനലിന് എതിരെയും പുറത്തായ സമയത്ത് വൻ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ലോക്ക് ഡൌൺ സമയത്ത് ലാലേട്ടൻ വിളിച്ചതിന്റെ സന്തോഷം പങ്ക് വെക്കുകയാണ് രജിത് കുമാർ.

ബിഗ്‌ബോസിൽ നിന്നും ലഭിച്ച ചിന്നുവിന്റെ ഒപ്പമായിരുന്നു രജിത് കുമാർ വിശേഷങ്ങൾ പങ്ക് വെച്ചത്. ബിഗ്ബിസ് സീസൺ ടുവിൽ നിന്നും എഴുപതാം ദിവസം പുറത്തായി എങ്കിലും ഫ്ലാറ്റ് കിട്ടിയ സന്തോഷമാണ് തനിക്കെന്നും, ലാലേട്ടൻ ഇന്നലെ വിളിച്ചപ്പോൾ വീട്ടിൽ എത്തിയ പോലെയാണ് തോന്നിയതെന്നും രജിത് കുമാർ പറയുന്നു. ജേഷ്ഠ സഹോദരനായി കാണുന്ന ലാലേട്ടൻ വിളിച്ചപ്പോൾ ഫോൺ എടുക്കാൻ ആദ്യം പറ്റിയില്ല പിന്നീട് ലാലേട്ടൻ വിളിച്ചപ്പോ ആദ്യം ചോദിച്ചത് ആഹാരം കഴിച്ചോ എന്നായിരുന്നു.

തിരുവനന്തപുരത്തയിരുന്നു എങ്കിൽ കാണണമായിരുന്നു എന്നാൽ ഇപ്പോൾ അദ്ദേഹം ചെന്നൈയിലാണ്, എന്നെ സ്നേഹിക്കുന്ന ഒരാൾ പോലും ലാലേട്ടനെ വാക്കുകൾ കൊണ്ട് കുറ്റപ്പെടുത്തുകയോ പരിഹസിക്കുകയും ചെയ്യരുതെന്നും, ലാലേട്ടൻ അടുത്ത സീസണിലും അവതാരകനായി വരാൻ കത്തെരിക്കുന്നു എന്നും രജിത് കുമാർ പറയുന്നു.