ഗുൽമോഹർ നടത്തിയ ഫോട്ടോ കണ്ടെസ്റ്റിൽ ടീം സൈബർ കോമ്രേഡ് തോൽക്കുമെന്ന് ഭയന്നു ടീം അഘോരിയൻസിനെ മത്സരത്തിൽ നിന്നും റിജെക്റ്റ് ചെയ്തു

സിപിഎം അനുകൂല ഫേസ്ബുക്ക് പേജായ ഗുൽമോഹർ സംഘടിപ്പിച്ച ഫോട്ടോ കണ്ടെസ്റ്റിൽ 228 ടീമാണ് പങ്കെടുത്തത്. അതിൽ പ്രധാനമായതും സംഘപരിവാർ പിന്തുണയുള്ള മൂന്ന്, നാല് ഫോട്ടോകളും വന്നിരുന്നു. ഇടത് അനുകൂല പേജ് ആയതിനാല്‍ ബാക്കി മുഴുവന്‍ ഫോട്ടോകളും ഇടത് അനുകൂലമുള്ളതായിരുന്നു. എന്നാൽ ടീം അഘോരിയൻസ് എന്ന പേരിലുള്ള സംഘപരിവാർ അനുകൂല ഫോട്ടോയ്ക്ക് ഒപ്പം കൂടുതൽ ലൈക്കുകളുമായി മുന്നിൽ ഉണ്ടായിരുന്നത് സിപിഎമ്മിന്റെ ടീം സൈബർ കോമ്രേഡ് എന്ന ഫോട്ടോയാണ്.

മത്സരം അവസാനിക്കുന്ന അവസാന ദിവസമായ ഇന്ന് തോൽവി ഭയത്താൽ ടീം അഘോരിയൻസിന്റെ ഫോട്ടോ ഗുൽമോഹർ പേജ് അഡ്മിൻമാർ റിജെക്റ്റ് ചെയ്തിരിക്കുകയാണ്. സംഘപരിവാർ അനുകൂല ഫോട്ടോയ്ക്ക് ഓട്ടോ ലൈക്ക് വാങ്ങിയാണ് ലൈക്ക് കൂട്ടിയതെന്നാണ് അഡ്മിൻസിന്റെ വാദം. എന്നാൽ ടീം സൈബർ കോമ്രേഡ്ന്റെ ഫോട്ടോയിൽ കൂടുതലും ഔട്ടോ ലൈക്കുകൾ ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ടീം കോമ്രേഡിന്റെ ഫോട്ടോയിലെ ചില ഔട്ടോ ലൈക്കുകളുടെ സ്ക്രീൻഷോട്ടുകൾ താഴെ കൊടുക്കുന്നു