എട്ടാം ക്ലാസിൽ തുടങ്ങിയ പ്രണയം ; പ്രണയം തുറന്ന് പറഞ്ഞ് ബിഗ്‌ബോസ് താരം ഫുക്രൂ

ടിക് ടോക്ക് വീഡിയോയിലൂടെ വന്ന് ബിഗ്‌ബോസിലൂടെ താരമായി മാറിയ താരമാണ് ഫുക്രൂ. എന്നാൽ ബിഗ്‌ബോസിലെ പ്രകടനം ആരാധകരേക്കാൾ വിമര്ശകരെയാണ് ഫുക്രൂവിന് നേടികൊടുത്തത്. ടിക്ക് ടോക്ക് വീഡിയോ ചെയ്തിരുന്ന ഫുക്രൂവിനെ ആയിരുന്നില്ല ബിഗ്‌ബോസിൽ കണ്ടത്. ബിഗ്‌ബോസിൽ വളരെ പക്വമായ പ്രകടനമാണ് കാഴ്ചവച്ചതെങ്കിലും പ്രേക്ഷകർക്ക് വലിയ മതിപ്പ് ഫുക്രൂവിനോട് ഉണ്ടായിരുന്നില്ല എന്നത് വോട്ടിങ് സമയങ്ങളിൽ പ്രേക്ഷകർ വ്യക്തമാക്കിയിരുന്നു. ബിഗ്‌ബോസ് തുടർന്ന് പോയിരുന്നെങ്കിൽ ഒരു മൂന്നാം സ്ഥാനം വരെ താരത്തിന് എത്താൻ സാധിക്കുമായിരുന്നു. ടിക്ക് ടോക്കിൽ വലിയൊരു ആരാധക വൃന്ദം ഫുക്രൂവിനുണ്ട് അവരെല്ലാം ചോദിച്ചു പഴകിയ ചോദ്യത്തിന് ഇപ്പോൾ ഉത്തരം നൽകിയിരിക്കുകയാണ് ഫുക്രൂ. ഫുക്രൂ വിന് ലൗ ഉണ്ടോ എന്ന് ചോദിക്കാത്തവർ ടിക് ടോക്കിൽ ചുരുക്കമായിരിക്കും. എന്നാൽ ഇതുവരെ പറയാത്ത പ്രണയത്തെ കുറിച്ച് ഫുക്രൂ പറയുന്നു.

ധാരാളം പെൺസുഹൃത്തുക്കൾ ഉള്ളയാളാണ് ഫുക്രൂ ആരധികമാരും ഏറെയാണ്. ഒരിടയ്ക്ക് നടി നൂറിനുമായി ഫുക്രൂ പ്രണയത്തിലാണെന്ന് വാർത്തകൾ വന്നിരുന്നു. നൂറിനുമായുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചപ്പോഴാണ് അത്തരമൊരു വാർത്ത പ്രചരിച്ചത്. പക്ഷെ അന്നും സ്വന്തം കാമുകിയെ കുറിച്ച് ഫുക്രൂ ഒന്നും പറഞ്ഞില്ല.എന്നാൽ ഇപ്പോൾ ഫുക്രൂ തന്റെ കാമുകിയെ കുറിച്ച് പറഞ്ഞിരിക്കുകയാണ്.സ്‌കൂളിൽ പഠിക്കുമ്പോഴാണ് ഫുക്രൂ പ്രണയിക്കുന്നത് അതും എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ. തന്റെ കൂട്ടുകാരൻ വളയ്ക്കാൻ നോക്കിയാ പെണ്കുട്ടിയോടാണ് ഫുക്രൂവിന് പ്രണയം തോന്നിയത്. ഒരു ദിവസം കുട്ടിപ്പാവാട ഇട്ട് വന്ന അവളെ എല്ലാവരും മോശമായി നോക്കുന്നത് കണ്ട് അവളോട് ഇതുപോലെ ഡ്രസ്സ് ഇട്ട് വരാതെ ഇറക്കമുള്ള ഡ്രസ്സ് ഇടാൻ പറഞ്ഞതോടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്‌ എന്നാണ് ഫുക്രൂ പറയുന്നത്.

സ്‌കൂൾ അടച്ച സമയത്ത് അവൾക്ക് ഫോൺ നൽകാൻ പോയ ഫുക്രൂവിനെ കാമുകിയുടെ ‘അമ്മ ഓടിച്ച് വിട്ടെന്നും ഇപ്പോഴും അവളോട് എനിക്ക് പ്രണയമാണെന്നും ഫുക്രൂ പറയുന്നു. എന്നാൽ പെൺകുട്ടിയുടെ പേരോ ചിത്രമോ ഒന്നും ഫുക്രൂ പുറത്ത് വിട്ടിട്ടില്ല.