പുരുഷൻ കന്നുകാലികളെ പോലെ ; പുരുഷന് കാമം തീർക്കാനുള്ള വസ്തു മാത്രമാണ് സ്ത്രീയെന്ന് അമല പോൾ

മലയാളം ഉൾപ്പടെ നിരവധി ഭാഷ ചിത്രങ്ങളിൽ നായികയായി തിളങ്ങുന്ന താരമാണ് അമല പോൾ. തമിഴ് സിനിമ നടൻ ധനുഷ് ഉൾപ്പടെ ഉള്ളവരുടെ പേരുകൾ ഒപ്പം കേട്ടിട്ടുള്ള വിവാദ താരം കൂടിയാണ് അമല പോൾ. പ്രണയ വിവാഹം പിന്നീട് വിവാഹ മോചനത്തിൽ വരെ എത്തിയ താരം ദി ബുക്ക്‌ ഓഫ് വുമൺ എന്ന പുസ്തകത്തിലെ ചിത്രം പങ്ക് വെച്ചുള്ള അമലയുടെ പോസ്റ്റ്‌ ഇപ്പോൾ വൈറലാവുകയാണ്.

സ്ത്രീകൾക്ക് എതിരെയുള്ള അക്രമങ്ങളും മറ്റും ചൂണ്ടി കാണിക്കുന്ന താരം സ്ത്രീകളെ അടിമത്തത്തിന്റെയും അപമാനത്തിന്റെയും സാമ്പത്തിക ആശ്രിതത്വത്തിന്റെയും ഇരകളാളാണെന്നും നൂറ്റാണ്ടുകളായി വേദനയിൽ ജീവിക്കുന്ന സ്ത്രീയുടെ ഉള്ളിൽ വളരുന്ന കുഞ്ഞു പലപ്പോഴും ഭക്ഷണം കഴിക്കാൻ സമ്മതിക്കില്ലെന്നും കഴിച്ചാൽ തന്നെ ശർദ്ധിച്ചു ക്ഷിണിതയാകും ഒരു കുഞ്ഞു ജനിക്കുമ്പോൾ സ്ത്രീയുടെ മരണത്തിന് തുല്യമാണ്.

ഒരു ഗർഭ കാലാവധി കഴിഞ്ഞു വരുന്നതിന് മുന്നേ ഭർത്താവ് വീണ്ടും ഗർഭിണിയാക്കാൻ ശ്രമികുവെന്നും ആള്ക്കൂട്ടത്തെ നിർമിക്കാൻ ഉള്ള ഒരു യന്ത്രമായി പ്രവർത്തിക്കുന്ന വസ്തുവായാണ് അവർ കാണുന്നതെന്നും, പുരുഷൻ കാമം തീർക്കാൻ മാത്രം സ്ത്രീകളെ ഉപയോഗിക്കുന്നു, പുരുഷന്മാർ കന്നുകാലിയെ പോലെയാണ് സ്ത്രീകളെ കാണുന്നത് അവരുടെ സ്നേഹം പൊള്ളയാണ്.