സിനിമയ്ക്ക് വേണ്ടി നഗ്‌നത പ്രദർശിപ്പിച്ചാൽ തെറ്റില്ല ; വിനയന്റെ നായിക പറയുന്നു

മലയാള സിനിമയിൽ യക്ഷി പടങ്ങൾ കൊണ്ട് വേറിട്ട കഥകളും കഥാപാത്രങ്ങളും മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് വിനയൻ. ആകാശഗംഗ എന്ന സിനിമയുടെ രണ്ടാം പതിപ്പായ ഹൊറർ കോമഡി ചിത്രമാണ് ആകാശ ഗംഗ 2.

വർഷങ്ങൾക്ക് ശേഷം വന്ന സിനിമ തീയേറ്ററിൽ വിജയവും നേടിയിരുന്നു. വിനയൻ പടങ്ങളിൽ ഉള്ളത് പോലെ തന്നെ പുതുമുഖ താരങ്ങൾക്കും സിനിമയിൽ അവസരം നൽകിയിട്ടുണ്ട്. ആകാശ ഗംഗ 2 വിലെ ആകാശ ഗംഗയെ പുതുമുഖ താരമായ ശരണ്യയാണ് വേഷമിട്ടത്.

ഇപ്പോൾ ആ വേഷത്തെ പറ്റി ശരണ്യ മനസ്സ് തുറക്കുകയാണ്. ചിത്രത്തിൽ കത്തി കരിഞ്ഞ ഭാഗം അഭിനയിക്കേണ്ടി വരുമെന്ന് വിനയൻ ആദ്യമേ സൂചിപ്പിച്ചിരുന്നുവെന്നും, അത് കൊണ്ട് വേഷം ചെയ്തപ്പോൾ ബുദ്ധിമുട്ട് ഉണ്ടായില്ല എന്നും ശരണ്യ പറയുന്നു. മേക്കപ്പും ഗ്രാഫിക്‌സും ചേർന്ന് തയ്യാറാക്കിയാണ് വേഷം സ്ക്രനിൽ എത്തിയത് എന്നാൽ കഥാപാത്രത്തിന് വേണ്ടി ന്യൂഡിറ്റി കുഴപ്പമില്ലന്ന് ആദ്യമേ പറഞ്ഞിരുന്നു ശരണ്യ വ്യക്തമാക്കി.

അഭിപ്രായം രേഖപ്പെടുത്തു