യൂട്യൂബിൽ ടിക് ടോക്ക് താരങ്ങളും അർജുനും തമ്മിൽ യുദ്ധം മുറുകുന്നു ; ഫുക്രുവിനും മില്യൺ വ്യൂസ്

ടിക് ടോക് താരങ്ങളെ റോസ്‌റ്റ് ചെയ്ത വീഡിയോയിൽ കൂടി ലക്ഷകണക്കിന് ആരാധകരെ സ്വന്തമാക്കിയ യൂട്യൂബെറാണ് അർജുൻ. അർജുന്റെ വീഡിയോ നിമിഷങ്ങൾ കൊണ്ടാണ് വൈറലായതും വീഡിയോ കാണാൻ ലക്ഷങ്ങളെ എത്തിച്ചതും. സമൂഹ മാധ്യങ്ങളിൽ നിറഞ്ഞു നിന്ന വീഡിയോ നിരവധി tiktok അഭിനേതാക്കളെയാണ് റോസ്‌റ്റ് ചെയ്തിരിക്കുന്നത്.

അർജുൻ ചെയ്ത റോസ്റ്റ് വീഡിയോയിൽ ടിക് ടോകിൽ കൂടി താരമായി മാറിയ ഫുക്രുവിനെയും ട്രോള്ളിയിട്ടുണ്ടായിരുന്നു. ബിഗ്‌ബോസിൽ കൂടി മലയാളികൾക്ക് കൂടുതൽ സുപരിചതനായ താരമാണ് ഫുക്രു. കോവിഡ് ബാധ ഒഴുവാക്കാൻ ഇടക്ക് വെച്ച് ബിഗ്‌ബോസ് ഷോ നിർത്തിയെങ്കിലും ടിക് ടോകിൽ ഫുക്രു സജീവമാണ്.

ബിഗ്‌ബോസ് വീട്ടിലെ മറ്റൊരു മത്സരാർത്ഥി കൂടിയായ രജിത് കുമാറിന് എതിരെ വീട്ടിൽ വെച്ച് നടത്തിയ പരാമശങ്ങൾക്ക് ഏറെ വിമർശനങ്ങൾ ഫുക്രു നേരിട്ടിരുന്നു. ഇടക്ക് വെച്ച് ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തായി എങ്കിലും വൻ ജന പിന്തുണയാണ് ഡോക്ടർ രജിത് കുമാറിന് വീടിന് അകത്തും പുറത്തും ലഭിച്ചത്.

ബിഗ്‌ബോസ് വീട്ടിൽ എല്ലാവരും ഒറ്റപെടുത്തിയപ്പോൾ ചിന്നു എന്ന് പേരിട്ട ഒരു ടെഡിയോട് രജിത് കുമാർ ഒറ്റക്ക് സംസാരിക്കുന്നത് ഏറെ ജനശ്രദ്ധ നേടിയിരുന്നു ഇതിനെ കുറ്റപ്പെടുത്തി വീടിന് ഉള്ളിൽ വെച്ച് ഫക്രു ഉൾപ്പടെ ഉള്ള സഹതാരങ്ങളും രജിത് കുമാറിന് എതിരെ രംഗത്ത് വന്നിരുന്നു.

തന്നെയും ടിക് ടോകിലെ മറ്റ് താരങ്ങളെയും റോസ്റ്റ് ചെയ്ത അർജുൻ എതിരെ ഫുക്രുവും റോസ്റ്റ് വീഡിയോ ചെയ്തിരുന്നു. മിനിറ്റുകൾ കഴിയും മുൻപ് വ്യൂവിനെകാൾ കൂടുതൽ ഡിസ്‌ലൈക്ക് വീഡിയോക്ക് കിട്ടിയിരുന്നു. അർജുൻ റോസ്റ്റ് വീഡിയോ ചെയ്തപ്പോൾ ഉപയോഗിച്ച ടെഡി രഞ്ജിത് കുമാർ ഉപയോഗിച്ചത് അല്ലെ എന്ന് ഉദ്ദേശിച്ചു ഒരു വീഡിയോയായിരുന്നു ഫുക്രു ചെയ്ത വീഡിയോയിൽ ഉണ്ടായിരുന്നത്.

രജിത് കുമാറും അർജുനും സമമാണ് എന്ന രീതിയിൽ ഇരുവരും ടെഡിയെ പിടിച്ചു നിൽക്കുന്ന ഫോട്ടോയും പങ്ക് വെച്ചിരുന്നു കൂടാതെ അർജുവിന് മറുപടിയായി ഫുക്രുവും റോസ്റ്റിംഗ് വീഡിയോയുടെ മണ്ടത്തരം ചൂണ്ടി കാണിച്ചിരുന്നു എന്നാൽ ഫക്രുവിന്റെ വീഡിയോക്ക് ഡിസ്‌ലൈക്കാണ് ഇപ്പോളും കൂടുതൽ. ഫുക്രുവിന് എതിരെ ട്രോളന്മാരും രജിത് കുമാർ ആർമിയും രംഗത്ത് വന്നിരിന്നു.

അഭിപ്രായം രേഖപ്പെടുത്തു