വരുമാനം ഒന്നും ഇല്ലാതെ വീട്ടിൽ ഇരുന്നപ്പോൾ കിട്ടിയ ഓഫർ സ്വീകരിച്ചു മനസ്സ് തുറന്ന് ധന്യ മേരി വർഗീസ്

മലയാളത്തിൽ ഒരുപിടി നല്ല വേഷങ്ങൾ ചെയ്ത് ഉയർന്ന് വന്ന താരമാണ് ധന്യ മേരി വർഗീസ്. 2006 ൽ പുറത്ത് ഇറങ്ങിയ തിരുടി എന്ന ചിത്രത്തിൽ കൂടി അഭിനയ രംഗത്തേക്ക് എത്തിയ ധന്യ നിരവധി മലയാളം, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ നന്മ എന്ന സിനിമയിൽ കൂടിയാണ് പ്രേക്ഷകർക്ക് പരിചിതയായത്.

പിന്നീട് 2008 ൽ പുറത്തിറങ്ങിയ തലപ്പാവ് എന്ന ചിത്രത്തിൽ ശ്രദ്ധയ വേഷം അഭിനയിച്ച താരം മോഡൽ രംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട്. ഡാൻസർ കൂടിയായ ധന്യ നിരവധി ആൽബങ്ങളിൽ അഭിനയിച്ചു. 2012 ൽ വിവാഹം കഴിച്ച താരം പിന്നീട് സിനിമ ജീവിതത്തിൽ നിന്നും വിട്ട് നിന്നെങ്കിലും ഒരു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ധന്യയേയും ഭർത്താവിനെയും ഭർത്ത്യസഹോദരനെയും നാഗർകോവിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

വൻ വിവാദങ്ങൾ പ്രചരിച്ചതോടെ സിനിമയിൽ നിന്നും പിന്നീട് താരം പൂർണമായി മാറി നിന്നിരുന്നു എന്നാൽ വർഷങ്ങൾക്ക് ശേഷം അഭിനയ രംഗത്ത് വീണ്ടും സജീവമാവുകയാണ് താരം. തനിക്ക് ഒരിക്കൽ ഉണ്ടായ വിഷമങ്ങൾ മാനസികമായി തളർത്തിയെന്നും അതിൽ നിന്നും കരകയറി വരുകയാണെന്നും ധന്യ പറയുന്നു. താരോത്സവം എന്ന പരിപാടിയിലെ വിജയായ ജോൺ ജേക്കബാണ് താരത്തിന്റെ ഭർത്താവ്.

ഭർത്താവിന്റെ വീട്ടുകാർക്ക് കൺസ്ട്രക്ഷൻ ബിസിനെസായിരുന്നുവെന്നും എന്നാൽ ചില വിഷയങ്ങൾ ശരിക്കും സാമ്പത്തികമായി വെല്ലുവിളികൾ നേരിടേണ്ടി വന്നുവെന്നും, വരുമാനം ഇല്ലാതെ ഇരുന്ന സമയത്താണ് തനിക്കും ഭർത്താവിനും സീരിയലിൽ അവസരം കിട്ടിയത്. സീതാകല്യാണം എന്ന സീരിയലിൽ തനിക്ക് മികച്ച ഒരു വേഷം കിട്ടിയപ്പോൾ ഭർത്താവ് ജോണിന് മഴവിൽ മനോരമയിൽ അനുരാഗം എന്ന സീരിയലിലും അവസരം കിട്ടിയെന്ന് ധന്യ പറയുന്നു. സാമ്പത്തിക പ്രശനങ്ങൾ എല്ലാം മാറി വരുന്ന സാഹചര്യത്തിൽ ഇനി ഒരു കൊച്ചു വീട് വെച്ച ശേഷം അവിടെ കുടുബത്തോടെ ജീവിക്കാനാണ് ആഗ്രഹമെന്ന് ധന്യ പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു