ഭാവനയ്ക്കും മീര നന്ദനും പുറകെ പ്രവീണയും പറയുന്നു അത് തന്റേതല്ല അതുമായി തനിക്ക് ബന്ധമില്ല

ഒരുപാട് നല്ല സിനിമകളിൽ അഭിനയിച്ചു മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് പ്രവീണ. സിനിമയിൽ മാത്രമല്ല ഡബ്ബിങിലും സീരിയൽ വേഷങ്ങളിലും താരം സജീവമാണ്. ആദ്യകാലങ്ങളിൽ നായികയായി വന്ന പ്രവീണ ഇപ്പോൾ അമ്മ വേഷങ്ങൾ ചെയ്തും സജീവമായി അഭിനയ രംഗത്തുണ്ട്. പല തുറന്ന് പറച്ചിലും നടത്തി പ്രവീണ ശ്രദ്ധനേടിയിട്ടുണ്ട്.

മലയാള സിനിമയിൽ മേക്കപ്പിന്റെ അടിസ്ഥാനത്തിലാണ് അമ്മായിയമ്മ, വില്ലത്തി റോളുകൾ തീരുമാനിക്കുന്നതെന്നും താൻ മുൻപ് ചെയ്തിട്ടുള്ളതും പലരും ചെയ്ത് വെച്ച വേഷങ്ങളും വീണ്ടും തേടി വരുന്നത് കൊണ്ട് പലപ്പോഴും പല സീരിയലുകളിൽ നിന്നും വിട്ടിനിന്നിട്ടുണ്ടെന്നും പ്രവീണ പറയുന്നു. ചാനൽ റേറ്റിംഗ് കൂട്ടാൻ ഓരോന്ന് കാണിക്കുമ്പോ അതിന്റെ ഭാഗമാകാകാൻ താല്പര്യമില്ലന്ന് താരം പറഞ്ഞത് ഏറെ ചർച്ചയായി മാറിയിരുന്നു.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലെ വ്യാജന്മാർക്ക് എതിരെ പ്രവീണ രംഗത്ത് വന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പല പ്രമുഖ താരങ്ങളുടെയും വ്യാജ അക്കൗണ്ട് ഉണ്ടാകുന്നത് കുറ്റകരമാണ് എന്ന് അറിഞ്ഞിട്ടും പലരും അക്കൗണ്ടുകൾ ഉണ്ടാകുന്നുണ്ട് അവർക്ക് എതിരെയാണ് ഇപ്പോൾ പ്രവീണ പ്രതികരിച്ചത്.

ഇതിന് മുൻപേ വ്യാജന്മാർക്ക് എതിരെ ഭാവന, മീരാനന്ദൻ എന്നിവരും രംഗത്ത് വന്നിരുന്നു. ഭാവന ഉൾപ്പടെ ഉള്ളവരുടെ വ്യാജ അക്കൗണ്ടകൾ ആളുകളെ തെറ്റിധരിപ്പിക്കുന്ന വിവരം അറിഞ്ഞ ഭാവന ഇത്തരക്കാർക്ക് എതിരെ നിയമ നടപടി എടുക്കുമെന്നും അറിയിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ അടുത്തക്കാലത് സജീവമായ പ്രവീണ തന്റെ പേരിൽ ഉള്ള വ്യാജ അക്കൗണ്ടിൽ ആരും ചതിക്കപ്പെടരുതെന്നും അത് തന്റെയല്ലന്നും പ്രവീണ പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു