ഉപ്പും മുളകും പരമ്പരയിൽ നിന്ന് പാറുകുട്ടിയെ ഒഴിവാക്കിയോ ? ; വിശദീകരണവുമായി ചാനൽ അധികൃതർ

മലയാള ടെലിവിഷൻ പരമ്പരയിൽ വേറിട്ടൊരു മാറ്റം കൊണ്ടുവന്ന പരമ്പരയാണ് ഫ്ലവേർസ് ടീവിയിലെ ഉപ്പും മുളകും. ചുരുങ്ങിയ നാൾ കൊണ്ട് ജനപ്രിയ പരമ്പരായി മാറിയ ഇ പരിപാടിക്ക് വൻ റേറ്റിംഗാണ് ലഭിച്ചു വരുന്നത്. മറ്റ് പാരമ്പരകളെ അപേക്ഷിച്ചു കണ്ണീർ പരമ്പരയല്ല എന്നതും ഉപ്പും മുളകിന് ആരാധക പിന്തുണ കൂടുന്നു.

നിലവിൽ വൻ തരംഗമായി യൂട്യൂബിൽ അടക്കം ആരാധകർ ഉള്ള ഇ പരമ്പരയിലെ ഓരോ താരങ്ങൾക്കും ആരാധകരും ഉണ്ട്. ഉപ്പും മുളകിലെ പ്രായം കുറഞ്ഞ താരമായ പാറുകുട്ടിക്കാണ് ആരാധകർ കൂടുതൽ ഉള്ളത്. പരമ്പര തുടങ്ങിയ സമയത്ത് പാറുക്കുട്ടിയില്ലായിരുന്നു പിന്നീട് ബാലുവിന്റെ ഇളയ പുത്രിയായിയാണ് അഭിനയ രംഗത്തേക്ക് എത്തിയത്.

പാറമട വീടും ബാലുവും നീലുവും 5 മക്കളും ചേർന്നുള്ള കുടുംബത്തിലെ ഓരോ എപ്പിസോഡും പുതുമ നിറഞ്ഞതാണ്. പരമ്പരയുടെ 100 എപ്പിസോഡ് തികഞ്ഞ ദിവസം ബാലുവിന്റെ മൂത്ത മോളായ ലച്ചുവിന്റെ കല്യാണം വരെ ഉൾപ്പെടുത്തിയാണ് പരമ്പര മുന്നോട്ട് പോയത്. ലെച്ചുവിന്റെ വേഷം ചെയ്ത ജൂഹി ഇടക്ക് വെച്ച് നിർത്തിയിരുന്നു. ജൂഹിയുടെ ഇൻസ്റ്റയിൽ അടക്കം ആരാധകർ ഇ കാര്യം ചോദിച്ചുചെന്നപ്പോൾ ഇനി അഭിനയിക്കുന്നില്ലന്ന് ലൈവിൽ എത്തി ജൂഹി ആരാധകരോട് പങ്കുവെച്ചിരുന്നു.

പരമ്പര ലോക്ക് ഡൌൺ കാരണം ഇടക്ക് മുടങ്ങിയെങ്കിലും വീണ്ടും നിബന്ധനകളോടെ ഷൂട്ടിംഗ് ആരഭിച്ചിട്ടുണ്ട്. എന്നാൽ പുതിയതായി ഇറങ്ങിയ പരമ്പരയിൽ പാറുക്കുട്ടി ഇല്ലായിരുന്നു, പാറുക്കുട്ടി എവിടെയെന്ന് ചോദിച്ചു ആരാധകരും രംഗത്ത് വന്നിരുന്നു. എല്ലാവരും വന്നിട്ടും എന്ത്കൊണ്ട് പാറുക്കുട്ടി പരമ്പരയിൽ വരാത്തതെന്ന ചോദ്യത്തിന് പാറുകുട്ടിക്ക് ഒരു അനിയൻ കൂടി ജനിച്ചത് കൊണ്ട് എറണാകുളത്ത് ഉള്ള ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് അമ്മക്ക് കൊണ്ട് വരാൻ കഴിയാത്തതുകൊണ്ടാണ് എന്നാണ് ഉപ്പും മുളകും പാരമ്പരയോട് അടുത്ത് നിൽക്കുന്ന പ്രവർത്തകർ പറയുന്നത്.

അഭിപ്രായം രേഖപ്പെടുത്തു