കിടപ്പറ പങ്കിട്ടാൽ സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് എന്നെ സമീപിച്ചിരുന്നു ; ബിഗ്‌ബോസ് താരത്തിന്റെ വെളിപ്പെടുത്തൽ

ബിഗ്‌ബോസ് മലയാളം ആദ്യ സീസൺ മലയാളികൾക്ക് പരിചിതയായ താരമാണ് ഹിമ ശങ്കർ. ലയാളം സിനിമകളിലും ഷോർട് ഫിലിമുകളിലും സജീവമായ താരം സിനിമ മേഖലയിൽ ഉള്ള പല കാര്യങ്ങളെയും ശ്കതമായി വിമർശിച്ചു കൊണ്ട് വാർത്തകളിൽ ഇടം പിടിക്കാറുമുണ്ട്. പരസ്യ ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും ഹിമ കഴിവ് തെളിയിച്ചിട്ടുണ്ട്.

സ്ത്രീകൾക്ക് എതിരെ നടക്കുന്ന എല്ലാത്തരം അനാവശ്യങ്ങളെയും ചോദ്യം ചെയ്യുന്ന താരത്തിന്റെ പല നിലപാടുകളും ബിഗ്‌ബോസ് വീട്ടിൽ വെച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. പലരുമായും വീട്ടിൽ വെച്ച് വഴക്കിട്ടിട്ടുള്ള താരം ഇപ്പോൾ മനസ്സ് തുറക്കുകയാണ്. മലയാള സിനിമയിൽ ബെഡ് വിത്ത്‌ ആക്ടിങ് എന്ന രീതി ഇപ്പോളും സജീവമാണെന്നും താരം വിമർശിക്കുന്നു.

സിനിമയിൽ നടക്കുന്ന ഇത്തരം കാര്യങ്ങൾക്ക് എതിരെ സ്ത്രീകൾ തന്നെ മുന്നോട്ട് വരണമെന്നും സിനിമയിൽ കിടക്ക പങ്കിട്ടാണ് പല പ്രമുഖ നടിമാരും വേഷങ്ങൾ തരപ്പെടുത്തുന്നതെന്നും ഹിമ വെളിപ്പെടുത്തുന്നു. ഇത്തരം കാര്യങ്ങൾക്ക് എതിരെ നിൽക്കാനും നടപടി എടുക്കണമെന്നുമാണ് വിമൻസ് ഇൻ സിനിമ കളക്ടീവ് സംഘടന ആവിശ്യപ്പെടുന്നത്.

തന്നെ ഇങ്ങനെ അഭിനയിക്കാൻ വേണ്ടി വിളിച്ചിട്ടുണ്ടെന്നും എന്നാൽ അഭിനയിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞു ഒഴുവാക്കി അതിന് ശേഷം വിളി വന്നിട്ടില്ലെന്നും ഹിമ പറയുന്നു. താൻ ഒരു ആക്ടിവിസ്റ്റ് എന്ന രീതിയിൽ നിൽക്കുന്നത് കൊണ്ടാകാം പിന്നീട് അത്തരത്തിൽ ആരും സമീപിക്കാത്തതെന്നും ഹിമ പറയുന്നു. സിനിമയിൽ ആണുങ്ങളുടെ ശബ്ദത്തിന് മുൻഗണന കൊടുക്കുന്നെനും ഹിമ വിമർശിക്കുന്നു. എന്നാൽ ഇതിന് എതിരെ താര സംഘടനയിൽ ഉള്ള നടിമാർ തന്നെ രംഗത്ത് വന്നരിക്കുകയാണ്.

അഭിപ്രായം രേഖപ്പെടുത്തു