അവസരത്തിന് വേണ്ടി മാത്രമല്ല നല്ല വേഷങ്ങൾക്കും സംവിധായകരുമായി വിട്ടിവീഴ്ച്ച ചെയ്യണം ; ദുരനുഭവം തുറന്ന് പറഞ്ഞ് കനി കുസൃതി

കേരള കഫേ എന്ന സിനിമയിൽ കൂടി മലയാളികൾക്ക് പരിചിതയായ താരമാണ് കനി കുസൃതി. അഭിനയ രംഗത്തും മോഡലിംഗും രംഗത്തും സജീവമായ താരത്തിന്റെ പല തുറന്ന് പറച്ചിലുകളും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. 2009 ൽ ഇറങ്ങിയ കേരള കഫേ എന്ന സിനിമക്ക് മുൻപേ താരം അന്യർ എന്ന പടത്തിൽ അഭിനയിച്ചിട്ടുണ്ട്.

ഉറുമി, ശിക്കാർ തുടങ്ങി തമിഴ്, മറാത്തി ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ താരം ചില തുറന്ന് പറച്ചിൽ നടത്തുകയാണ്, പലരുടെയും പ്രവണത കണ്ട് അഭിനയം വരെ നിർത്താൻ തോന്നിയെന്നും നല്ല വേഷങ്ങൾ വേണമെങ്കിൽ വിട്ടിവീഴ്ച്ചക്ക് തയാറാകണമെന്ന സംവിധാകരുടെ നിരന്തരം സമ്മർദ്ദം വന്നപ്പോൾ അഭിനയം നിർത്താൻ വരെ തോന്നിയെന്ന് കനി വെളിപ്പെടുത്തുന്നു

WCC പോലെയുള്ള സംഘടനകൾ ഉയർന്നു വരണമെന്നും അത്തരം സംഘടകൾ സിനിമ മേഖലയിൽ മാറ്റം വരുത്താൻ സാധിക്കുമെന്ന വിശ്വാസമുണ്ടെന്നും താരം പറയുന്നു, അഭിനയമെന്ന വലിയ ആഗ്രഹമാണ് തന്നെ സിനിമയിലേക്ക് എത്തിച്ചതെന്നും പക്ഷേ ചിലരുടെ നിലപാടും പെരുമാറ്റവും അഭിനയം നിർത്താമെന്ന് ചിന്തിപ്പിക്കേണ്ട അവസ്ഥ വരുത്തിയെന്ന് കനി പറയുന്നു.