വാരിയംകുന്നൻ വിവാദങ്ങൾക്കിടെ തൊഴുകൈയ്യുമായി പൃഥ്വിരാജ് ഓച്ചിറ പരബ്രഹ്മ്മ ക്ഷേത്രത്തിൽ ചിത്രങ്ങൾ വൈറൽ

ആട് ജീവിതം എന്ന സിനിമയുടെ ഷൂട്ടിംഗ് സ്ഥലമായ ജോർദാനിൽ നിന്നും മടങ്ങി എത്തിയ ശേഷം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന പ്രിത്വിരാജ് വീട്ടിലേക് മടങ്ങി എത്തിയതും പിന്നീട് വിവാദ സിനിമയായ ആഷിഖ് അബുവിന്റെ വാരിയംകുന്നൻ പ്രഖ്യാപിച്ചതുമൊക്കെ വാർത്തയായി മാറിയിരുന്നു.വാരിയംകുന്നന്റെ പേരിൽ പ്രിത്വിരാജിനെതിരെ വൻ വിമർശനങ്ങളും പ്രതിഷേധങ്ങളും നവമാധ്യമങ്ങളിൽ നടക്കുകയാണ്. അതിനിടെയാണ് താരം ഓച്ചിറ പരബ്രഹ്മ്മ ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രത്തിൽ കാണിക്കയിടുന്ന താരത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

മലയാളത്തിൽ ഒരുപാട് നല്ല സിനിമകളിൽ വേഷമിട്ട താരം ലൂസിഫർ എന്ന ചിത്രത്തിൽ കൂടി സംവിധായക രംഗത്തും സാന്നിധ്യമറിയിച്ചു. ബെന്യാമിൻ എഴുതിയ ആട് ജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനായി ജോർദാനിൽ പോയിരുന്ന പ്രിത്വിരാജും സംഘവും കോവിഡ് പ്രതിസന്ധി കാരണം അവിടെ കുടുങ്ങിയിരുന്നു.

കഴിഞ്ഞ മാസം 22 നാണ് സംഘം കൊച്ചി വിമാനത്താവളത്തിൽ തിരിച്ചെത്തിയത്. കോവിഡ് വൈറസ് പടരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിനെ തുടർന്ന് വിമാന സർവീസ് അടക്കമുള്ളത് ഇന്ത്യ നിർത്തി വെച്ചിരുന്നു. മെയ്‌ 29 ന് ക്വാറന്റൈന് കാലാവധി കഴിഞ്ഞ താരം പിന്നീട് മറ്റൊരു സ്വകാര്യ സുരക്ഷിത കേന്ദ്രത്തിലും നീരിക്ഷണത്തിൽ കഴിഞ്ഞിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു