അസ്ഥിക്ക് പിടിച്ച പ്രണയമുണ്ടായിരുന്നു പക്ഷെ താൻ ചതിക്കപെടുന്നു എന്ന് മനസിലായപ്പോ ബ്രെക്കപ്പ് ആയി ; തുറന്ന് പറഞ്ഞ് അമേയ മാത്യു

കരിക്ക് എന്ന വെബ് സീരിസിൽ കൂടി മലയാളികൾക്ക് പരിചിതയായ താരമാണ് അമേയ മാത്യു. മോഡലിംഗ് രംഗത്തും കഴിവ് തെളിയിച്ചിട്ടുള്ള താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ആരാധകർക്കായി ഫോട്ടോകളും മറ്റും പങ്കുവെക്കാറുള്ള അമേയ നിലപാടുകൾ തുറന്ന് പറയാനും മടിയില്ലാത്ത ഒരാളാണ്. ഒരുപാട് ആരാധകരുള്ള താരം നിരവധി മലയാള സിനിമകളിലും ഭാഗമായിട്ടുണ്ട്. ഇപ്പോൾ താരം തന്റെ പ്രണയത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ്.

ജീവിതത്തിൽ ആദ്യം കാനഡയിൽ അമ്മയ്ക്ക് ഒപ്പം പോയി സെറ്റിലാകണമെന്നൊക്കെ വലിയ ആഗ്രഹമുണ്ടായിരുന്നുവെന്നും പക്ഷേ ഇതൊന്നും നടന്നില്ലന്നും പിന്നീട് തന്നെ ടീച്ചറാകാൻ വേണ്ടി അമ്മ ബിഎഡിന് ചേർത്തെന്നും താരം പറയുന്നു. തന്റെ എതിർപ്പ് മറികടന്ന് മനസില്ലാ മനസോടെ താൻ ചേർന്നെന്നും എന്നാൽ തനിക്ക് ചേരുന്ന പ്രൊഫഷനല്ലന്ന് കണ്ടപ്പോൾ അത് ഇടക്ക് വെച്ച് നിർത്തിയെന്നും താരം പറയുന്നു.

പഠിക്കുന്ന സമയത്ത് ടീവിയിൽ ഒരു ഷോ ചെയ്‌തെന്നും അവർക്ക് സിനിമയുമായി ബന്ധമുള്ളതിനാൽ അതിന്റ പ്രൊഡക്ഷൻ കൺട്രോൾ ചേട്ടനും വൈഫും കോയമ്പത്തൂരിൽ ഒരു തമിഴ് സിനിമയുടെ ഓഡിഷനായി തന്നെ വിളിച്ചെന്നും താരം പറയുന്നു. ആ സമയത്ത് സിനിമയെന്ന ചിന്തയില്ലായിരുന്നു എന്നാലും ഒരു ഭാഗ്യപരീക്ഷണം നടത്തിയെന്നും അങ്ങനെ സിനിമയിൽ അവസരം കിട്ടി പക്ഷേ പൂജ കഴിഞ്ഞപ്പോഴേക്ക് ആ പടം നിർത്തി വെച്ചെന്നും അമേയ പറയുന്നു.

പിന്നീട് നാട്ടിൽ തിരിച്ചെത്തിയെങ്കിലും വീടിന് വെളിയിൽ ഇറങ്ങാൻ തോന്നിയല്ലന്നും കാരണം വീടിന് വെളിയിൽ ഇറങ്ങുമ്പോൾ എല്ലാം ബിഎഡ് എന്തായി, കാനഡ പോകുന്ന കാര്യം എവിടെ വരെയായി, സിനിമ എന്ന് ഇറങ്ങും തുടങ്ങിയ ചോദ്യങ്ങളായിരുന്നു അങ്ങനെയുള്ള അവസ്ഥയിലാണ് ഒരു പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ അവസരം കിട്ടിയതെന്നും തിരുവനന്തപുരത്തെ വീട്ടിൽ നിന്നും കൊച്ചി വരെ പോകാൻ കഴിയാത്തതിനാൽ കൊച്ചിയിലേക്ക് രണ്ടും കല്പിച്ചു ഷിഫ്റ്റായെന്നും അമേയ പറയുന്നു.

പിന്നീട് കൊച്ചിയിൽ എത്തിയ ശേഷം തലക്ക് പിടിച്ച ഒരു പ്രണയമുണ്ടായെന്നും എന്നാൽ അത് ആറു മാസത്തിൽ കൂടുതൽ നീണ്ടുനിന്നില്ല, താൻ അത്രക്ക് സിൻസിയറായിയാണ്‌ പ്രണയിച്ചത് പിന്നീട് അത്രക്ക് ആത്മാർത്ഥത വേണ്ടെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും താരം പറയുന്നു. താൻ ചതിക്കപ്പെടുന്ന കാര്യം വൈകിയാണ് അറിഞ്ഞത്. അതിൽ നിന്നും പഴയ രീതിയിൽ തിരിച്ചു വരാൻ ഏറെ സമയമെടുത്തെന്നും ആഹാരം കഴിക്കില്ല, ഉറങ്ങില്ല, ഉറങ്ങിയാൽ തന്നെ ഞെട്ടി എഴുന്നേക്കുമായിരുന്നുവെന്നും അമേയ പറയുന്നു.

ആ മാസങ്ങളിൽ വിവരിക്കാൻ പറ്റാത്ത ഡിപ്രഷനായിരുന്നു. തന്നെ ബ്രേക്ക്‌അപ്പ്‌ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചെന്നും മുന്നോട്ട് പോകാൻ ധൈര്യം അതിൽ നിന്നും കിട്ടിയെന്നും താരം പറയുന്നു. പിന്നീട് പരിചയമുള്ള സംവിധായകരോടും സിനിമ പ്രവർത്തകരോടും താൻ ചാൻസ് ചോദിച്ചെന്നും ആ കാലങ്ങളിൽ സുഹൃത്ത് തന്നെ ചാൻസിലർ എന്നാണ് വിളിച്ചിരുന്നതെന്നും കാരണം ആ സമയത്ത് ചാൻസിന് വേണ്ടി താൻ അലഞ്ഞിരുന്നെനും താരം പറയുന്നു. പിന്നീട് അപ്രതീക്ഷിതമായി ആട് 2 വിലേക്ക് വിളി വന്നെന്നും, വിളിച്ചതിന്റെ അടുത്ത ദിവസം തന്നെ ഷൂട്ട് തുടങ്ങി ഒരു ദിവസം കൊണ്ട് കഴിഞ്ഞു. പിന്നീട് ജയസൂര്യക്ക് ഒപ്പമുള്ള ക്ലൈമാക്സ്‌ ആളുകൾ കാണുമ്പോൾ തന്നെ തിരിച്ചറിയുമെന്ന് കരുതിയെങ്കിലും ആരും അറിഞ്ഞില്ലന്നും അമേയ പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു