പ്രസവത്തലേന്ന് നിറവയറുമായി അശ്വതിയുടെ നൃത്തച്ചുവടുകൾ; കയ്യടിച്ച് സോഷ്യൽ മീഡിയ

നിറവയറുമായി സന്തോഷത്തോടെ നൃത്തം ചെയ്യുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. പൂർണ ഗർഭിണിയായിട്ടും ഒരു തരത്തിലുള്ള ബുദ്ധിമുട്ടും പ്രകടമാക്കാതെ ക്ലാസിക്കൽ നൃത്തം കളിക്കുന്ന തോപ്പുംപടി സ്വദേശിയായ അശ്വതിയുടെ വീഡിയോയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുന്നതിന് തോട്ടമുൻപ് അശ്വതി നൃത്തം ചെയ്ത വീഡിയോ ഭർത്താവ് വിഷ്ണുവാണ് ഫോണിൽ പകർത്തിയതും സോഷ്യൽ മീഡിയ വഴി ഇ മനോഹര കാഴ്ച പങ്കുവെച്ചതും. ജൂലൈ 29 നാണ് ആശുപത്രിയിൽ പ്രേവേശിക്കാൻ ഡോക്ടറുമാർ നിർദേശം നൽകിയത്. ഓഗസ്റ്റ് 1ന് അശ്വതി ഒരു ആണ് കുഞ്ഞിന് ജന്മം നൽകുകയും ചെയ്തിരുന്നു.

ലോക്ക് ഡൌൺ കാരണം നൃത്ത വിദ്യാലയം അടച്ചപ്പോൾ ഒരു യൂട്യൂബ് ചാനെൽ തുടങ്ങാൻ ആഗ്രഹിച്ചെങ്കിലും അത് നടന്നില്ലനും അതിന്റെ വിഷമത്തിലാണ് വീഡിയോ എടുത്തതെന്നും അശ്വതി പറയുന്നു. 2013 ൽ എംജി യൂണിവേഴ്സിറ്റി കലാതിലകമായ അശ്വതി 25 വർഷമായി നൃത്തം പഠിക്കുന്നുണ്ട്. ഗർഭിണിയായ സമയത്ത് ആരോഗ്യ പ്രശ്‌നമൊന്നുമില്ലായിരുന്നു തന്റേത് സുഖ പ്രസവമായിരുന്നുവെന്നും അശ്വതി പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു