ചേച്ചിയേക്കാൾ പ്രായം അനിയത്തിയ്ക്ക് അപൂർവ സംഭവം പങ്കുവെച്ച് അഭിരാമി

സ്ത്രീകളോട് പ്രായം ചോദിക്കാൻ പാടില്ല എന്നാണ് പൊതു നിയമം. സെലിബ്രറ്റികളാണേൽ പ്രായം പറയാറുമില്ല. എന്നാൽ വിക്കിപീഡിയ പോലെയുള്ള സൈബർ ഇടങ്ങളിൽ വഴി പലരുടെയും പ്രായം കണ്ടെത്താനും സാധിക്കും എന്നാൽ ഗായക സഹോദരങ്ങളിൽ മുതിർന്ന ആളായ അമൃതയ്ക്ക് 30 വയസ്സും അനിയത്തിയായ അഭിരാമിയ്ക്ക് 38 വയസ്സുമാണ് എന്നാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ കണ്ട കാഴ്ച്ച.

തന്റെ മുപ്പതാം പിറന്നാളിനോട് അനുബന്ധിച്ചു തന്റെ ചിത്രത്തിനോട് ഒപ്പം പ്രായവും വ്യക്തമാക്കികൊണ്ട് അമൃത സുരേഷ് ഇൻസ്റ്റാൻഗ്രാമിൽ പോസ്റ്റിട്ടിരുന്നു. തനിക്ക് ജന്മ ദിന ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും പലരുടെയും ആശംസകൾ വായിക്കാൻ കഴിയാഞ്ഞതിൽ ക്ഷമ ചോദിച്ചുകൊണ്ടുമാണ് അമൃത പോസ്റ്റിട്ടത്. ഇതിന് പിന്നാലെ അനുജത്തി അഭിരാമി സുരേഷും കമന്റുമായി എത്തി.

കമന്റിൽ തന്റെ പ്രായവും അഭിരാമി പറഞ്ഞിരുന്നു. ഗൂഗിൾ പറയുന്നു തനിക്ക് 37 വയസ്സുണ്ടെന്നും അതിനാൽ ബഹുമാനം വേണമെന്നുമാണ് അഭിരാമി കമന്റിൽ പറഞ്ഞിരിക്കുന്നത്. അപ്പോ എനിക്ക് 43 കാണുമെല്ലോയെന്ന് അമൃതയും തിരിച്ചു മറുപടി കൊടുത്തിട്ടുണ്ട്. അഭിരാമിയുടെ പ്രായം കൂടുതൽ കാണിച്ച പോലെ ഇ അടുത്തക്കാലത്ത് സിനിമ താരം റീനു മാത്യുസിനും ഗൂഗിൾ 32 വയസ്സ് കാണിച്ചിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു