രണ്ട് ബന്ധവും പിരിഞ്ഞതിൽ ഒരു കുറ്റബോധവും തോന്നിയിട്ടില്ല; മീര വാസുദേവ്

ബ്ലെസി മോഹൻലാൽ ചിത്രത്തിൽ കൂടി മലയാള സിനിമയിൽ എത്തിയ താരമാണ് മീര വാസുദേവ്. തന്മാത്ര എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷം നിരവധി അവസരങ്ങളാണ് താരത്തിനെ മലയാളത്തിൽ നിന്നും തേടിയെത്തിയത്. അൽഷിമേഴ്‌സ് അവസ്ഥയിൽ കഴിയുന്ന ആളിന്റെ ഭാര്യ വേഷമാണ് താരം തന്മാത്രയിൽ അഭിനയിച്ചത്.

മലയാളം സീരിയൽ പരമ്പരകളിൽ സജീവമായ താരം തന്റെ ജീവിതത്തിൽ സംഭവിച്ച വിഷമങ്ങൾ കുറിച്ച് തുറന്ന് പറയുകയാണ്. രണ്ട് വിവാഹം കഴിച്ചെങ്കിലും രണ്ടും പരാജയമായി പോയെന്നും പിന്നീട് തന്റെ മാനേജർ തന്നെ ചതിച്ചെന്നും താരം പറയുന്നു. ഒരുപാട് നല്ല സംവിധായകന്മാരുടെ സിനിമയിൽ തനിക്ക് അവസരം ലഭിച്ചിട്ടും അഭിനയിക്കാൻ കഴിഞ്ഞില്ലന്നും താരം പറയുന്നു.

മുംബൈയിൽ സ്ഥിര താമസമായതിനാൽ ഇവിടെ നിന്നും ലഭിച്ച അവസരങ്ങൾ ഒന്നും താൻ അറിഞ്ഞില്ലനും ഭാഷ അറിയാത്തതിനാൽ കഥ പോലും കേൾക്കാതെ പല തെറ്റായ സിനിമകളിലും അഭിനയിച്ചെന്നും തനിക്ക് വന്ന നല്ല അവസരങ്ങൾ മാനേജർ വേറെ ചില നടിമാർക്ക് മറിച്ചു നൽകിയ കാര്യം പിന്നീടാണ് താൻ അറിഞ്ഞതെന്നും താരം പറയുന്നു.

ചില ബന്ധങ്ങൾ ഓർക്കാനും പറയാനും ഇഷ്ടമില്ലന്നും വിവാഹ ബന്ധം പിരിഞ്ഞാൽ സ്ത്രീകളെ കുറ്റക്കാരായി മാത്രം കാണുന്ന സമൂഹം ഇവിടെയുണ്ടെന്നും മാനസികമായും ഒരിക്കലും പൊരുത്തപ്പെടാൻ കഴിയാത്തത് കൊണ്ടാണ് രണ്ട് ബന്ധങ്ങളും പിരിഞ്ഞതെന്നും താരം പറയുന്നു. പലപ്പോഴും പോലീസിൽ നിന്നും പ്രൊട്ടക്ഷൻ തേടിയിട്ടുണ്ടെന്നും മീര കൂട്ടിച്ചേർത്തു.

അഭിപ്രായം രേഖപ്പെടുത്തു