കലാഭവൻമണി സിനിമയിലെത്തുന്നതിന് മുൻപുള്ള ഇന്റർവ്യൂ പങ്കുവെച്ച് സഹോദരൻ രാമകൃഷ്ണൻ ; വീഡിയോ കാണാം

നാടൻ പാട്ടുകൾ പാടിയും അഭിനയിച്ചും മറ്റും കൊതിതീരും മുൻപേ പ്രേക്ഷകരെ വിട്ടുപിരിഞ്ഞ അതുല്യ നടനാണ് കലാഭവൻ മണി. മണി മരിച്ചെങ്കിലും അദ്ദേഹം പാടിയ ഗാനങ്ങളും അഭിനയിച്ച സിനിമകളും പ്രേക്ഷകർക്ക് ഇന്നും പ്രിയപ്പെട്ടതാണ്. കലാഭവൻ മണി അഭിനയ ജീവിതം തുടങ്ങുന്ന സമയത്തെ അഭിമുഖം ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ് സഹോദരനും കലാകാരനുമായ ആർ. എൽ. വി രാമകൃഷ്ണൻ.

1992 ൽ കലാഭവൻ ട്രൂപ്പിന്റെ നേതൃത്വത്തിൽ ഖത്തർ പര്യടനത്തിന്റെ ഇടയിൽ നടന്ന അഭിമുഖമാണ് ഇദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഒപ്പം അദ്ദേഹം നൽകിയ അടിക്കുറിപ്പ് ഇങ്ങനെ “ഒരുപാട് വിഷമിച്ച ഒരു ദിവസമാണിന്ന്. ഈ വീഡിയോ ഖത്തറിൽ ജോലി ചെയ്യുന്ന ചാലക്കുടിക്കടുത്ത് മുരിങ്ങൂർ സ്വദേശിയായ ഡിക്സൺ എനിക്ക് അയച്ചു തന്നതാണ്. മണി ചേട്ടൻ കലാഭവനിൽ കയറി ഒരു വർഷം തികയുന്നതിന് മുൻപ് ഖത്തറിൽ (1992) പരിപാടിക്ക് പോയപ്പോൾ ചെയ്ത ഒരു ഇന്റർവ്യൂ ഇന്റർവ്യൂ ചെയ്തത് A V Mഉണ്ണി സാറാണ്. നിങ്ങൾ കാണുക ശരിക്കും ചങ്ക് തകർന്നു പോകും. നന്ദി ഡിക്സൺ”

ജീവിതത്തിൽ തനിക്ക് അഭിമാനം തോന്നി തുടങ്ങിയത് കലാഭവൻ ട്രൂപ്പിൽ എത്തിയ ശേഷമാണെന്നും ചിലർ വില തന്നതും അപ്പോഴാണെന്നും കലാഭവൻ മണി വീഡിയോയിൽ പറയുന്നു. മിമിക്രി അവതരിപ്പിക്കുന്നത് ആളുകൾ വിചാരിക്കും പോലെ എളുപ്പമല്ലന്നും ചിരിപ്പിക്കുക എന്നത് ബുദ്ധിമുട്ട് നിറഞ്ഞതാണെന്നും കലാഭവൻ മണി വീഡിയോയിൽ പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു