അനഘയുടെ പോസ്റ്റിൽ അശ്ലീല കമെന്റ് ഇട്ടവർക്ക് തകർപ്പൻ മറുപടി നൽകി അഭിരാമി

സിനിമയിൽ ബാലതാരമായി എത്തി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അനഘ സുരേന്ദ്രൻ. മലയാളം, തമിഴ് തുടങ്ങിയ ഭാഷകളിൽ അഭിനയിച്ച അനഘ സോഷ്യൽ മീഡിയയിലും സജീവമാണ്. ആരാധകർക്കായി ഫോട്ടോകളും മറ്റും ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെയ്കാറുമുണ്ട്. എന്നാൽ അനഘ കഴിഞ്ഞദിവസം പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ വന്ന കമന്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ പല സെലിബ്രറ്റികളും നേരിടുന്ന പോലെ അശ്ലീല കമെന്റുകൾ അനഘ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെയും വന്നിരുന്നു. ഇത്തരം കമന്റ്‌ ഇട്ടവർക്ക് കടുത്ത ഭാഷയിൽ മറുപടി നൽകിയിരിക്കുകയാണ് മോഡലും നടിയുമായ അഭിരാമി വെങ്കിടാചലം.

ഇത്തരക്കാരുടെ കമെന്റിന്റെ സ്ക്രീൻ ഷൂട്ട്‌ അടക്കമാണ് താരം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. ഇവരെ പോലെയുള്ള ഞരമ്പന്മാർ പതിനഞ്ചു വയസ്സുള്ള കുട്ടിയെ പോലും വെറുതെ വിടുന്നില്ലന്നും നിങ്ങളുടെ ഐപി അഡ്രെസ്സ്, വിവരങ്ങൾ ഒന്നും ലഭിക്കുമെന്ന് താൻ പറഞ്ഞിട്ടില്ല കുട്ടികളെ പോലും വെറുതെ വിടത്ത നിങ്ങളെ കാണുമ്പോൾ ലജ്ജ തോന്നുന്നെനും കുട്ടികളെ പറഞ്ഞ ശേഷം നിങ്ങൾ ഞങ്ങളെ കുറിച്ച് സംസാരിക്കുമെന്നും താരം പറയുന്നു

അഭിപ്രായം രേഖപ്പെടുത്തു