വീട്ടുകാരെ കാണാതെ കഴിയാൻ പറ്റില്ല ബിഗ്‌ബോസിലേക്ക് ഇനി അവസരം കിട്ടിയാലും പോകില്ല ; മഞ്‍ജു പറയുന്നു

മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് മഞ്ജു സുനിച്ചൻ. വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിൽ കൂടിയാണ് മഞ്ജു മിനിസ്ക്രീൻ രംഗത്തേക്ക് എത്തുന്നത്. ഷോയിൽ വിജയിച്ച ശേഷം സിനിമയിൽ നിരവധി അവസരങ്ങളാണ് താരത്തിനെ തേടിയെത്തിയത്. ബിഗ്‌ബോസ് സീസൺ ടുവിൽ എത്തിയ മഞ്ജു ഒരുപാട് വിവാദങ്ങളിലും അകപ്പെട്ടു.

എന്നാൽ ബിഗ്‌ബോസിലേക്ക് ഇനി വിളിച്ചാലും താൻ പോവുകയില്ലന്ന് വെളിപ്പെടുത്തുകയാണ് താരം ഇപ്പോൾ. ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തായതിന് ശേഷം ഒരുപാട് സൈബർ ആക്രമണങ്ങൾ വരെ നേരിട്ട മഞ്ജു ബിഗ്ബോസ്സ് വീട്ടിൽ ഇനി അവസരം കിട്ടിയാലും പോകാത്തതിന് മൂന്ന് കാരണങ്ങളുണ്ടെന്നും മഞ്ജു പറയുന്നു.

സ്വന്തമായി ഒരു വീട് തനിക്കിലായിരുന്നു അതിനായി വലിയൊരു തുക വേണമായിരുന്നു അതിനാണ് ബിഗ്‌ബോസിൽ പോയതെന്നും അത് അവിടെ നിന്ന് ലഭിച്ചെന്നും മഞ്ജു പറയുന്നു. തനിക്ക് പറ്റുന്ന ഷോയല്ല ബിഗ്‌ബോസ്സെന്നും അതിലെ കടമ്പകൾ തനിക്ക് കടക്കാൻ കഴിയില്ലെന്ന് പിന്നീടാണ് തിരിച്ചറിയാഞ്ഞത് തന്റെ പ്രിയപ്പെട്ടവർ വീടിന് പുറത്തായിരുന്നു അവരെ കാണാതെ ഇനി ഒരിക്കൽ കൂടി ഇങ്ങനെ കഴിയാൻ സാധിക്കില്ലെന്നും മഞ്ജു പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു