അമ്മയുടെ വാക്ക് കേൾക്കാതിരുന്നതിൽ ഇന്ന് ദുഃഖമുണ്ട്! അന്നത്തെ ആ തോന്നൽ തെറ്റായിരുന്നെന്ന്‌ രഞ്ജിനി

അവതാരികയായി എത്തുകയും പിന്നീട് ഇന്നോളം മലയാളികളുടെ ഇടയിൽ തന്റെതായ സ്ഥാനമുണ്ടാക്കിയെടുകയും ചെയ്ത താരമാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാർ സിങ്ങർ വിജയമായതോടെ പിന്നീട് നിരവധി സ്റ്റേജ് ഷോകളിൽ അടക്കം രഞ്ജിനി അവതാരികയായി എത്തിയിരുന്നു. രഞ്ജിനി പങ്കുവെയ്ക്കുന്ന ചെറിയ കാര്യങ്ങൾ പോലും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്.

പലപ്പോഴും ട്രോളുകൾക്കും വിമർശനങ്ങൾക്കും ഇരയായിട്ടുള രഞ്ജിനി ബിഗ്‌ബോസ് സീസണിൽ എത്തുകയും തന്റെ നിലപാടുകൾ പ്രേക്ഷകരോട് തുറന്ന് പറയുകയും ചെയ്‌തിരുന്നു. പലപ്പോഴും വിവാദങ്ങളിൽ അകപ്പെടാറുള്ള രഞ്ജിനി നിലപാടുകൾ മുഖം നോക്കാതെ തുറന്ന് പറയുന്ന ആളുകൂടിയാണ്. എന്നാൽ തനിക്ക് പല കാര്യങ്ങളിലും മുൻപുണ്ടായ കാഴ്ചയപാടല്ല ഇപ്പോൾ ഉള്ളതെന്ന് തുറന്ന് പറയുകയാണ് രഞ്ജിനി.

അമ്മയുടെ വാക്കുകൾ പലപ്പോഴും ധിക്കരിച്ചത് തെറ്റായി പോയെന്ന തോന്നലുണ്ടെന്നും താരം പറയുന്നു. ഒരുകാലത്ത് താൻ ഭയകര റിബലായിരുന്നു അന്നൊക്കെ അമ്മ 5 മണിക്ക് വീട്ടിൽ കയറാൻ പറയുമ്പോൾ താൻ 7 മണിക്കാണ് വീട്ടിൽ കയറിയിട്ടുള്ളതെന്നും ആണ് സുഹൃത്തുകൾക്ക് ഒപ്പം ബൈക്കിൽ കയറരുതെന്ന് അമ്മ പറഞ്ഞാൽ അതിന് എന്താ കേറിയാൽ എന്ന് താൻ തിരിച്ചു ചോദിക്കുമായിരുന്നുവെന്നും താരം പറയുന്നു. പക്ഷേ ഇന്ന് അമ്മ പറഞ്ഞ കാര്യങ്ങൾ തനിക്ക് തിരിച്ചറിയാൻ കഴിയുമെന്നും തന്റെ ചെറുപ്പകാലത്ത് ഇതൊന്നും മനസിലാക്കാനുള്ള പക്വത ഇല്ലാത്തത് കൊണ്ട് എനിക്ക് വയ്യാ ഇ മലയാളികളെന്ന് പറഞ്ഞു 21 വയസ്സിൽ ബാംഗ്ളൂരിലേക്ക് വണ്ടി കയറിയെന്നും രഞ്ജിനി പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു