ഞാന്‍ മോഹന്‍ലാലിന്റെ ഭാര്യയായിട്ടുണ്ട്, പക്ഷെ അദ്ദേഹത്തിന് പോലും അതറിയില്ല ; സീമ ജി നായര്‍

ഒരുപിടി വേഷങ്ങൾ മലയാളത്തിലും തമിഴിലും ശ്രദ്ധിക്കപ്പെട്ട താരമാണ് സീമ ജി നായർ. അഭിനയത്തിന് പുറമെ ശബ്ദം കൊണ്ടും ശ്രദ്ധിക്കപ്പെട്ട താരമാണ് സീമ. മറ്റുള്ളവർ വിചാരിക്കുന്ന പോലെ തനിക്ക് തന്റേടമില്ലന്നും അങ്ങനെ തന്റേടമുള്ള സ്വഭാവമായിരുന്നു തനിക്ക് എങ്കിൽ മറ്റൊരു സീമയായി മലയാള സിനിമയിൽ തിളങ്ങി നിൽകുമായിരുന്നു എന്ന് താരം നേരത്തെ തുറന്ന് പറഞ്ഞിരുന്നു.

താൻ മലയാള സിനിമയിൽ മോഹൻലാലിന്റെ ഭാര്യയായി അഭിനയിച്ചിട്ടുണ്ടെന്നും എന്നാൽ അധികം ആർക്കും ഇ കാര്യം അറിയില്ലെന്നും താരം പറയുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അടുത്തടുത്ത് എന്ന ചിത്രത്തിൽ താനാണ് മോഹൻലാലിന്റെ ഭാര്യ വേഷം ചെയ്തതെന്നും ഇ കാര്യം മോഹൻലാലിന് കൂടി അറിയില്ലെന്നും സീമ വെളിപ്പെടുത്തുന്നു. ഒരുപക്ഷേ ആ കാര്യം അദ്ദേഹത്തിന് അറിയാമായിരിന്നു എങ്കിൽ പിന്നീട് പല അവസരങ്ങളിലും കണ്ടപ്പോൾ തന്നോട് പറഞ്ഞേനെയെന്നും സീമ പറയുന്നു.

വൻ താരങ്ങളായ തിലകൻ, സുകുമാരി, കെപിഎസി ലളിത, ഭരത് ഗോപി, കുതിരവട്ടം പപ്പു, മാള അരവിന്ദൻ തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിൽ ചെറിയൊരു രംഗത്തിൽ മാത്രമെന്ന് സീമ വേഷമിട്ടത്. മോഹൻലാലിനെ ഇഷ്ടമാണെന്ന് പറഞ്ഞു വീട്ടിൽ മറ്റൊരു കഥാപാത്രം കയറി വരുമ്പോൾ അവിടെ താനും കുഞ്ഞും വീട്ടിൽ ഇരിക്കുന്ന രംഗത്തിലാണ് താൻ അഭിനയിച്ചതെന്നും സീമ പങ്കുവെയ്ക്കുന്നു.

അഭിപ്രായം രേഖപ്പെടുത്തു