അവളുടെ രാവുകൾ ഇനി ആവര്‍ത്തിക്കരുതെന്ന് ശശിയേട്ടനോട് പറഞ്ഞു ; കാരണം വെളിപ്പെടുത്തി സീമ

മലയാള സിനിമയ്ക്ക് വിപ്ലവകരമായ ഒരു മാറ്റം കൊണ്ടുവന്ന കാലഘട്ടത്തിന്റെ ചിത്രമാണ് ഐ. വി ശശിയുടെ സംവിധാനത്തിൽ സീമ മുഖ്യവേഷത്തിൽ എത്തിയ അവളുടെ രാവുകൾ എന്ന സിനിമ. ചിത്രവും അതിലെ സീമയുടെ അഭിനയവും എക്കാലത്തും മികച്ചു നിൽക്കുന്നവയാണ്. 1978 ലാണ് ഇ ചിത്രം പുറത്തിറങ്ങുന്നത്. ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്ന ചിത്രം വിജയമായതോടെ സീമയെ തേടി നിരവധി അവസരങ്ങളും പിന്നീട് എത്തിയിരുന്നു.

വിജയിച്ച നിരവധി ചിത്രങ്ങൾ പിന്നീട് മലയാളത്തിലേക്ക് റീമേക്ക് ചെയ്തിട്ടിട്ടുണ്ട്. ഇനി ഒരിക്കൽ കൂടി അവളുടെ രാവുകൾ റീമേക്ക് ചെയ്യുമോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയാണ് സീമ ഇപ്പോൾ. ഐ.വി ശശി തന്നെ ഇ സിനിമ റീമേക്ക് ചെയ്യാൻ ഒരിക്കൽ ശ്രമിച്ചിരുന്നുവെന്നും എന്നാൽ ആ സിനിമ ചെയ്യരുതെന്ന് താൻ ആവിശ്യപെട്ടെന്നും സീമ പറയുന്നു. ഇനി അതിന്റെ റീമേക്ക് ആവിശ്യമില്ലന്നും ആ സിനിമയ്ക്ക് ഒരു ചീത്തപ്പേര് വീഴരുതെന്നും ആഗ്രഹിച്ചത് കൊണ്ടാണ് അദ്ദേഹത്തെ പിന്തിരിപ്പിച്ചതെന്നും താരം പറയുന്നു.

അന്നത്തെ സീമ ഇന്നസെന്റായത് കൊണ്ട് രാജി എന്ന കഥാപാത്രം മികച്ചു നിന്നെന്നും എന്നാൽ ഇന്ന് അഭിനയിക്കാൻ വരുന്ന നടിമാർ കഥയും മറ്റും ചോദിച്ചു അഭിനയിക്കാൻ എത്തുമ്പോൾ അന്നത്തെ കാലത്തെ സിനിമയുടെ തുടർച്ച ലഭിക്കില്ലന്നും അതിനാൽ റീമേക്ക് ഉണ്ടാകില്ല സീമ വ്യക്തമാകുന്നു. ഐവി ശശിയുടെ ഇഷ്ട നായിക കൂടിയായ സീമയെ തന്നെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. ഇരുവരും ഒരുമിച്ചു 30 ൽ അധികം ചിത്രങ്ങളിൽ ഒന്നിച്ചു വർക്ക്‌ ചെയ്തിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു