നായികമാരുമായി ഇഴുകി ചേർന്ന് അഭിനയിക്കുമ്പോൾ കൈവിറയ്ക്കും, പല സീനുകളും ചെയ്യുന്നത് വളരെ ബുദ്ധിമുട്ടി: ദുൽഖർ സൽമാൻ

സെക്കന്റ്‌ ഷോ എന്ന സിനിമയിൽ കൂടി അഭിനയ രംഗത്ത് എത്തിയ താരമാണ് ദുൽഖർ സൽമാൻ. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മകൻ കൂടിയായ ദുൽഖറിന് കുഞ്ഞിക്ക എന്ന വിളിപ്പേരും മലയാള പ്രേക്ഷകർ സമ്മാനിച്ചിട്ടുണ്ട്. നായികമാരുടെ ഒപ്പം ചേർന്ന് അഭിനയിക്കുന്ന കാര്യത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ദുൽഖർ ഇപ്പോൾ.

ഏത് ഭാഷയിൽ അഭിനയിച്ചാലും നായികമാരോട് ചേർന്ന് നിൽകുമ്പോൾ തനിക്ക് കൈ വിറയ്ക്കാറുണ്ടെന്നാണ് ഒരു ഹിന്ദി ചാനലിന് നൽകിയ അഭിമുഖത്തിൽ ദുൽഖർ വെളിപ്പെടുത്തിയത്. അത്തരം സീനുകൾ അഭിനയിക്കുമ്പോൾ കൈ വിറയ്ക്കുന്നതിനാൽ പലതും കഷ്ടപ്പെട്ടാണ് അഭിനയിച്ചതെന്നും താരം പറയുന്നു.

ഭാര്യയുമായി അടുത്ത് ഇടപെടുന്നത് സ്നേഹമുണ്ടാകുന്ന കാര്യമാണെങ്കിലും നടിമാർക്ക് ഒപ്പം അഭിനയിക്കുമ്പോൾ കഷ്ടപ്പാടാണെന്നും ബോളിവുഡ് സുന്ദരിയായ സോനം കപൂറുമായി ഇഴകി അഭിനയിക്കുന്നതിൽ ബുദ്ധിമുട്ട് തോന്നിയെന്നും ചില സീനുകളിൽ ചെവിക്ക് പിനിലേക്ക് മുടിക്ക് നീക്കേണ്ടി വരുമ്പോൾ കംഫേർട് തോന്നാറില്ലന്നും ദുൽഖർ പറയുന്നു

അഭിപ്രായം രേഖപ്പെടുത്തു